Tuesday, April 6, 2010

കെമിസ്ട്രിയും സുലൈമാന്റെ മുണ്ടും.

ഞാന്‍ ഒരിക്കല്‍ മാത്രം SSLC പരീക്ഷ എഴുതാന്‍ ഭാഗ്യം ചെയ്ത ഒരു പുന്ന്യവനാകുനൂ.
പക്ഷെ കോപ്പി അടി എന്നാ കലയില്‍ ഒരു മാസ്റ്റര്‍ ഡിഗ്രി കൂടെ ഒരു ഡോക്ടരടും ഉള്ള ഞാന് എന്റെ കൂട്ടോകരും SSLC പരീക്ഷക്ക്‌ പുല്ലു വില പോലും കൊടുത്തിരുന്നില്ല.
എന്നാലെന്ത പുല്ലു പോലെ പാസവുകേം ചെയ്തു.
കുളിക്കാന്‍ നേരത്ത് തോര്‍ത്ത്‌ പോലും ഉടുക്കാന്‍ അറിയാത്തവന്‍ വരെ മുണ്ടുടുത്ത് വരുന്ന കാലമാണ് SSLC and +2 പരീക്ഷകള്‍.പിന്നെ വീട്ടില്‍ മുണ്ടുടുത്ത് ശീലമുള്ള എന്റെ കാര്യം പറയണോ. പക്ഷെ ഞാനിപ്പോള്‍ പറയാന്‍ പോകുന്നത് എന്റെ സ്വന്തം കൂട്ടുകാരനായ സുലൈമാനെക്കുറിച്ചു ആണ് ,ചങ്ങാതി ഒരു പാവം എങ്ങനെയും ജയിച്ചാല്‍ gulf ഇല പോകാം എന്ന് ഉപ്പ പറഞ്ഞത് കേട്ട് കഷ്ടപ്പെട്ട് പഠിക്കുന്നതിനു പകരം അതി സാങ്കേതികമായി കോപ്പിയടിയെ അതിന്റെ എല്ലാ വിധ മാന്യതയിലൂടെയും കയ്കാര്യം ചെയ്തു പോന്നു.

ഒരു കാര്യം വിട്ടു ഈ മുണ്ടുടുക്കുന്നതിന്റെ ഗുണം എന്താണെന്നാല്‍ ഉള്ള തുണ്ട് പെപ്പരെല്ലാം ഒരു സല്ലോ ടേപ്പ് വച്ച് മുണ്ടിതെ മുന്നിലെ കരയിലൂടെ താഴെ വരെ വിഷയത്തിന്റെ കാഠിന്യവും ജയിക്കാനുള്ള സാധ്യതയും നോക്കി ഒട്ടിച്ചു വയ്ക്കും ,എന്നിട്ട് ആവശ്യമുള്ളപ്പോള്‍ മുണ്ടിന്റെ മുന്‍ ഭാഗം കുറച്ചു പൊക്കി ഒട്ടിച്ചു വച്ച പേപ്പറില്‍ നോക്കി അടിച്ചു വിട്ടു എഴുതുന്ന പരമ്പരാഗതമായ ശൈലി ആയിരിന്നു ഞങ്ങള്‍ പിന്തുടരന്നത്.പിന്നെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് മുണ്ട് പോലീസ്ടരന് ആണെങ്കില്‍ അരയില്‍ നില്ക്കാന്‍ കുറച്ചു പാടാണ് സാധാരണ ഗതിയില്‍ പിറകില്‍ കേട്ടിയിടരാന് പതിവ് പക്ഷെ അത് കോപ്പിയടി എന്നാ കലയില്‍ കുറച്ചു താമസം വരുമെന്നതിനാല്‍ എക്സാം സമയത്ത് കെട്ടഴിച്ചു അരയില്‍ കുത്തി വയ്ക്കുകയാണ് പതിവ്.ഈയുള്ളവന്‍ കോട്ടന്‍ മുണ്ട് ഉടുക്കുന്നതിനാല്‍ ഈപറഞ്ഞ പ്രക്രിയകള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ല.പക്ഷെ നമ്മുടെ സുലയിമാന്‍ ഒരു സ്ഥിരം പോലീസ്ടര്‍ മുണ്ടിന്റെ ആള് തന്നെയായിരുന്നു.
അങ്ങനെ നമ്മുടെ കെമസ്ട്രി പരീക്ഷ വന്നെത്തി,ക്ലാസില്‍ കയറിയില്ലെങ്കിലും ഉള്ള സമയത്ത് മിസിസ് സുലയിമന്റെ പുറകെ നടക്കുക എന്നാ ശീലമുള്ളത് കൊണ്ടും കെമസ്ട്രി പരീക്ഷ കൊപ്പിയടിചെങ്കിലും നീ ജയിക്കു എന്നുള്ള പൂവംപഴതിന്റെ (തെറ്റി ധരിക്കണ്ട ഞങ്ങളുടെ കെമസ്ട്രി ടീച്ചറുടെ ഔദ്യോഗിഗ നാമമാണ് ) അപേക്ഷ കൊണ്ടും കോപ്പിയടിച്ചു തന്നെ നോക്കുവാന്‍ അവനും ഞങ്ങളും തിരുമാനിച്ചു.
അങ്ങനെ ദിവസം വന്നു രാത്രിയില്‍ കുത്തിയിരുന്ന് എഴുതി ഉണ്ടാക്കിയ തുണ്ടുകളൊക്കെ മുണ്ടില്‍ ഒട്ടിച്ചു വച്ച് ഞങ്ങള്‍ പരീക്ഷ എഴുതാന്‍ തുടങ്ങി.പതിവ് പോലെ ഒരു മാര്‍കിന്റെ മുതല്‍ എസ്‌ എ വരെ കോപ്പിയടിക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെട്ടു.അങ്ങനെ കോപ്പിയടി പ്രോസസ് നടക്കുന്നതിനിടയിലാണ് പ്യൂണ്‍ ഓടിവന്നു ആ ഞെട്ടിക്കുന്ന വിവരം പറഞ്ഞത് ചെക്കിങ്ങിനായി പുറത്തു നിന്ന് ആള് വരുന്നുണ്ടത്രേ ,

അത്രേം നേരം ഉറക്കം തൂങ്ങി ക്ലാസില്‍ നിന്നിരുന്ന സാറോന്നു ഉഷാറായി എല്ലാവരോടുമായി പറഞ്ഞു മക്കളെ എന്നെ പോലെ അല്ല വരുന്ന ആള് അത് കൊണ്ട് വല്ലോം ഉണ്ടെങ്കില്‍ എടുത്തു കളഞ്ഞെരെ വേറെ വഴി ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ എന്റെ കയ്യിലുള്ള സാധനമൊക്കെ അപ്പത്തന്നെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു ,സത്യം പറയണല്ലോ ഗതി കേടു കൊണ്ട് സുലൈമാനും പെട്ടെന്ന് മുണ്ടില്‍ ഒട്ടിച്ചു വച്ചതൊക്കെ വേഗത്തില്‍ പറിച്ചു കളഞ്ഞു എഴുത്ത് തുടങ്ങി ,

ഞാന്‍ പയ്യെ വേറെ ഒന്നും എഴുതനില്ലത്തത് കൊണ്ട് തിരിഞ്ഞു നോക്കുമ്പോ കാണുന്നത് സുലൈമാന്റെ പച്ച കളറുള്ള സെക്കന്റ്‌ പേപ്പര്,

സംബവിച്ചതെന്തനെന്നാല്‍ തിരക്കിനിടയില്‍ കോപ്പി പേപ്പറിന്റെ കൂടെ സുലൈമാന്റെ മുണ്ടിന്റെ കുത്തും അഴിഞ്ഞിരിക്കുന്നു പോലീസ്ടരയതിനാല്‍ പാവം ഇതൊന്നും അറിഞ്ഞിട്ടുമില്ല...
.
.
ഉറ്റ സുഹൃത്തിന്റെ സെകന്റ് പേപര് കാണാനുള്ള ത്രാണി ഇല്ലാത്തതിനാലും മിസിസ് സുലൈമാനും പടകളും തൊട്ടരികില്‍ തന്നെ ഇരിപ്പുല്ലതിനാലും അവനെ വിവരമറിയിക്കാന്‍ ഞാന്‍ തിരുമാനിച്ചു.
പയ്യെ ഞാന്‍ അവനെ വിളിച്ചു സുലൈമാനെ മുണ്ട് .... അവന്‍ തിരിഞ്ഞു നോക്കി

.
.
ആ മര മോന്തെലെ ഭാവം കണ്ടാല്‍ അറിയാം അവന് കാര്യം മനസിലായില്ല വീണ്ടും ഞാന്‍ പറഞ്ഞു എടാ ന്റെ മുണ്ട് ,
അതെ വരുന്നു മറുപടി നല്ല മുസ്ലീം ഭാഷയില്‍ ജ്ജ് മുണ്ടല്ലെ സാറ് നോക്കുന്നു,

@#@$@#$

എനിക്ക് തല കറങ്ങി
.
.

എടാ അതല്ല ന്റെ മുണ്ട് നോക്കെടാ ?,

അതാ പറഞ്ഞെ ഇപ്പം മുണ്ടല്ലെ നമ്മുക്ക് പരീക്ഷ കഴിഞ്ഞു മുണ്ടാം...

കര്‍ത്താവെ ഞാനന്തു ചെയ്യും പിന്നെ ഒന്നും ആലോചിച്ചില്ല ഇച്ചിരെ സൌണ്ട് കൂട്ടി ഞാനഗ് പറഞ്ഞു "സുലൈമാനെ ന്റെ മുണ്ടാഴിഞ്ഞിരിക്കുന്ന്നെട"


ഭാഗ്യം അവനൊഴികെ എല്ലാവരും കേട്ടു എന്ന് മാത്രമല്ല എല്ലാവരുടെയും നോട്ടം നമ്മുടെ സുലൈമാന്റെ അരയിലെക്കായി ,, ഞാന്‍ പയ്യെ കളം വിട്ടു .

ക്ലാസിലെ ചിരിയും ബഹളവും കേട്ടിട്ടാവണം സുലൈമാന്‍ തിരിഞ്ഞു നോക്കിയതും എല്ലാവരുടെയും നോട്ടം തന്റെ അരയിലെക്കാന് എന്ന് തിരിച്ചറിഞ്ഞു .പിന്നെ മൂപ്പരുടെ മുഖത്ത് വിരിഞ്ഞ ഭാവനകള്‍ വര്നിക്കനവതതാണ് എന്തായാലും മിസിസ് സുലൈമാന്റെ മുന്‍പില്‍ സര്‍പ്രൈസ് പൊളിഞ്ഞു എന്നതൊഴിച്ചാല്‍ മൂപര്‍ക്ക് യാതൊരു നാണവുമില്ല. എന്തായാലും റിസള്‍ട്ട്‌ വന്നപ്പോള്‍ സുലൈമാന്‍ പാസ്‌ കൂടെ ഈ എളിയവനും കഷ്ടപ്പെട്ട് രക്ഷപ്പെട്ടു.
ഈ സംഭവത്തോടെ സുലൈമാന്‍ മുണ്ടുടുക്കള്‍ നിര്‍ത്തി എന്നാണ് വിവരം എന്തിനേറെ ഏറ്റവും എളുപ്പമുള്ള വിഷയമായ കണക്കിന് പോലും സുലൈമാന്‍ പാന്ടനത്രേ ഇട്ടതു..