Thursday, May 27, 2010

എന്റെ പ്രണയിനിക്ക് ....

ഇന്ന് മെയ്‌ 27, ഇത് ഒരു ഒര്മയ്ക്കയുള്ള പോസ്റ്റ്‌ മാത്രം ആണ് എന്റെ ഭാവി നല്ല പാതിയുടെ ബര്‍ത്ത്‌ ഡേ,ഇന്നലെ പാതി രാത്രി ഒറക്കം കളഞ്ഞു 12 മണിക്ക് തന്നെ വിഷ് ചെയ്തു , അതും പോരഞ്ഞിട്ട് ഇന്ന് രാവിലെ ഓഫീസില്‍ പോകും മുന്‍പ് കാണണം എന്ന് ,അങ്ങനെ കൊച്ചു വെളുപ്പാം കാലത്ത് എണീറ്റ്‌ പൊയ് കണ്ടു ഒന്നൂടെ പറഞ്ഞു ,ഒരു ഗിഫ്ടും കൊടുത്തു തിരിച്ചു ഇപ്പോള്‍ ഓഫീസില്‍ എത്തി.

എന്താണെന്നു അറിയില്ല അവള്‍ പറഞ്ഞു ഇന്ന് ഞാന്‍ വളരെ സന്തോഷവതി ആണെന്ന്,കാരണമുണ്ട് കഴിഞ്ഞ വര്ഷം അവളെ ഏറ്റവും അവസാനം വിഷ് ചെയ്തതും ഞാന്‍ എന്നാ മഹാനാണ് ,അത് മൂലമുണ്ടായ വഴക്ക് മാറ്റിയെടുക്കാന്‍ അന്ന് ഞാന്‍ ഒരു ദിവസം എടുത്തു.

പിന്നെ നമ്മള്‍ കാരണം ഒരാളെങ്കിലും സന്തോഷിച്ചാള്‍ അതല്ലേ ഏറ്റവും വലുത്.

പ്രണയിക്കുന്നതിന്റെ സുഖം ഞാന്‍ അറിയുന്നു, ഇപ്പോള്‍ മനസിലായി ഈ കവികളും മറ്റുമൊക്കെ പ്രണയത്തെക്കുറിച്ച് പറയുന്നത് ശരി തന്നെ ആണ്.

പ്രണയത്തില്‍ കുതിര്‍ന്ന ആശംസകള്‍ നേരുന്നു ഞാന്‍ നിനക്കായ്‌..

Monday, May 24, 2010

ഒരു തിരിച്ചു പോക്ക്, എന്റെ കലാലയത്തിലേക്ക്..

ഈ തിരിച്ചു പോക്ക് പ്രതീക്ഷിച്ചതായിരിന്നു , എന്താണെന്നല്ലേ ഞാന്‍ പഠിത്തം കഴിഞ്ഞില്ലെങ്കിലും അതിനു മുന്‍പേ പണിയെടുക്കാന്‍ പോകേണ്ടി വന്നതിനാല്‍ കഴിഞ്ഞ ജനുവരി മാസത്തിനു ശേഷം കോളേജില്‍ യുണിഫോം ഇട്ടു പോയിട്ടില്ല,ഇനിയും ശേഷിക്കുന്ന 20 ദിവസത്തില്‍ ഒരിക്കല്‍ കൂടി മാത്രമാണ് എനിക്ക് എന്റെ കോളേജില്‍ യുന്ഫോമില്‍ പോകാന്‍ അനുവാദമുള്ളത് , ചുരുക്കി പറഞ്ഞാല്‍ അവസാന സെമ്സ്ടരില്‍ രണ്ടു പ്രാവശ്യമാണ് ഞാന്‍ കോളേജില്‍ പോകുന്നത് എന്ന്.


പ്രോജക്റ്റ് പ്രസന്ടഷന്‍ എന്ന പേരില്‍ രണ്ടു പ്രാവശ്യം മാത്രമാണ് ഈ സെമസ്ടരില്‍ യുണിഫോം ഇട്ടു കോളേജില്‍ പോകാന്‍ ഞങ്ങള്‍ക്ക് അവകാശമുള്ളത്.അതിനാല്‍ തന്നെ ഞാന്‍ വളരെ ആഗ്രഹിച്ച ഒരു തിരിച്ചു പോക്കായിരുന്നു ഇത്. ഒരു പക്ഷെ വളരെ കുറച്ചു പേര്‍ മാത്രമായിരിക്കാം തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നത് ,അത്രെയേറെ അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണീ കോളജ്.



മധുരമുള്ളതും കയ്പെറിയതും ആയ അനുഭവങ്ങള്‍ ഒരു പക്ഷെ എനിക്ക് കിട്ടിയ കയ്പിനെക്കള്‍ ചിലര്‍ എനിക്ക് മധുരം വിധിച്ച്ചതിനാല്‍ ആണ് ഞാന്‍ വീണ്ടും വീണ്ടും അവിടെയ്ക്ക് ആകര്ഷിക്കപെടുന്നത് എന്നത് സത്യം.

തെറ്റുകള്‍ കണ്ടു പിടിക്കുമെന്ന് ഉറപ്പായ്ട്ടു കൂടി ഞങ്ങള്‍ documentation സബ്മിറ്റ് ചെയ്യുംബെലെക്കും സമയം വൈകിയിരുന്നു.


എങ്കിലും ആ പഴയ കോളജ് കാലം ഓര്‍മ്മിക്കാന്‍ പറ്റിയ ഒരവസരം എന്ന് വേണം കരുതാന്‍ , രാവിലെ പെടച്ചു എഴുന്നേറ്റു എന്റെ ഭാവി നല്ല പാതിയോടു കുറച്ചു പഞ്ചാര അടിക്കാം എന്ന് കരുതിയതാ, പണ്ടാരം അടങ്ങാന്‍ കൃത്യ സമയത്ത് ലവള്‍ക്ക് ക്ലാസ് , നല്ലൊരു ദിവസം മരം ചുറ്റി പ്രേമിച്ചു നടക്കാം എന്ന് കരുതിയ എനിക്ക് ആദ്യ ചുവടു തന്നെ പിഴച്ചു.



എന്നാ ഒള്ള സമയത്ത് സ്വസ്ഥമായി വായില്‍ നോക്കാം എന്ന് വിചാരിച്ചപ്പോള്‍ എവിടെ നമ്മള് വന്നത് അറിഞ്ഞിട്ടനെന്നു തോന്നുന്നു ഒരു മരുന്നിനു പോലും ഒരെണ്ണം പോലും പുറത്തു ഇറങ്ങുന്നില്ല. തെണ്ടികള്‍, ജുനിയെര്സ് പിള്ളാര്‌ വന്നിട്ട് ഒരു കൊല്ലം ആകാന്‍ പോകുന്നു ഇനി ഞാന്‍ എങ്ങനെ അവന്മാരെ റാഗ് ചെയ്യും അല്ലെങ്കില്‍ കുറച്ചു സമയം റാഗ് ചെയ്തു രസിക്കമായിരുന്നു.




ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചു പോകാമെന്ന് ഞാന്‍ നല്ല പാതിക്കു വാക്ക് കൊടുത്തിരുന്നു കൃത്യ സമയത്ത് നമ്മുടെ ടീച്ചര്‍ക്ക് എന്നെ കാണണമെന്ന് പോലും, അങ്ങനെ ആ പ്ലാനും പൊളിഞ്ഞു ഇനി ഇപ്പം നമ്മുടെ നല്ല പാതിയുടെ കൃത്രിമ ദേഷ്യം കാണേണ്ടി വരും,അല്ലെങ്കിലും അത് കാണാന്‍ നല്ല രസമാണ് ,പിന്നെ ലവള്‍ക്ക് ഒരു അഞ്ചു മിനുട്ടില്‍ കൂടുതല്‍ എന്നോട് ദേഷ്യത്തില്‍ ഇരിക്കാന്‍ പറ്റില്ല അതാണ് ഈ പ്രണയത്തിന്റെ ഗുട്ടന്‍സ്.

അങ്ങനെ ലവലെയും സമാധിനിപ്പിച്ചു.

പിന്നെ പറയാനുള്ള ഒന്ന് എന്റെ കൂടത്തില്‍ പഠിച്ച ബ്ലോഗര്‍ രാകേഷിനെ കണ്ടു പണ്ട് ബ്ലോഗില്‍ കമന്ടിയത്നു കൂമ്പിനു രണ്ടു ഇടി കിട്ടി ഭാഗ്യത്തിന് ലവന്‍ ഒരു ശേഷിയില്ലതവനാകയാല്‍ ഏറ്റില്ല.


എന്നെ ഈ ഞാനാക്കിയ എന്റെ കലാലയത്തിലെ വിദ്യാര്‍ഥി ആയി ഇനി ഒരു ദിവസം കൂടി പോകാം അതിനു ശേഷം അതിനോടും വിട പറയേണ്ടിയിരിക്കുന്നു.ഇന്നലെ രാത്രിയില്‍ റൂമില്‍ കൂലം കലുഷിതമായ ചര്‍ച്ച ആയിരുന്നു,ഏതു ബ്രാന്‍ഡ്‌ ആണ് വാങ്ങാന്‍ പോകുന്നു എന്നതിനെക്കുറിച്ച്. ഒരു ബാച്ച് കൂടി പൊഴിഞ്ഞു വീഴുന്നു ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ,സങ്കടമല്ല അതിനായി എനിക്ക് വലിയ കടപ്പാടുകള്‍ ഒന്നും ഇല്ല എന്നാലും ഇനി ഒരിക്കലും ജീവിതത്തില്‍ കിട്ടില്ലാത്ത ഒരു വസ്തുവിനോടുള്ള ഭ്രമം. ഒരിക്കല്‍ കൂടി വിദ്യാര്‍ഥി ആകാന്‍
കഴിയില്ല എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന വിരഹം. അത് മാത്രം.





കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പാട് അനുഭവങ്ങള്‍ , എന്നെ C മുതല്‍ J2EE വരെ പഠിപ്പിച്ച , തല്ലു കൊള്ളാനും കൊടുക്കാനും പഠിപ്പിച്ച, ബാസ്കറ്റ് ബോളില്‍ തൊടാനും പിന്നെ കളിക്കാനും പഠിപ്പിച്ച , ലൈബ്രറി ഉറങ്ങാനും പ്രേമിക്കാനും മാത്രമുള്ളതാണെന്ന് മനസിലാക്കിച്ച , ഭക്ഷണം കഴിക്കാന്‍ രുചിയല്ല വിശപ്പാണ് വേണ്ടതെന്നു മനസിലാക്കി തന്ന ,എന്തിനേറെ എനിക്കെനെറെ നല്ല പാതിയെ കാണിച്ചു തന്ന എന്റെ NEC ( ഞങ്ങളുടെ കോളേജിന്റെ വിളിപ്പേര്) എനിക്ക് പോകാനുള്ള സമയം ആയിരിക്കുന്നു. എന്നെ യാത്രയക്കിയാലും...


കുറച്ചു സെന്റിയയോന്നു സംശയം സാരമില്ല എന്നെ ഞാനാക്കിയ കൊളെജല്ലേ കൊറച്ചു സെന്റി അയാളും കുഴപ്പം ഇല്ല അല്ലെ.

Friday, May 14, 2010

സ്വപ്നം കാണാന്‍ എന്തിനാ കാശ്.

ഓഫീസിസില് ഒന്നും ചെയ്യാനില്ലാതെ ചുമ്മാ കുത്തി ഇരിക്കുമ്പോളാണ് അഷിഫിന്റെ മെയില്‍ വന്നത്. ഒന്ന് നോക്കെടാ എന്നായിരുന്നു അതില് അവന്‍ പറഞ്ഞത് ഞാന്‍ ഒന്നല്ല അര നോക്കിപ്പോളെ കാര്യം ഓടി ലവന്‍ തന്നെ ഫിഷിംഗ്( അതെ ഈ ലോട്ടറി അടിച്ചൂന്നൊക്കെ പറഞ്ഞു മെയില്‍ വരില്ലേ അത് തന്നെ).

അവനെതാണ്ട് 1 million pound ലോട്ടറി അടിച്ചെന്നും നമ്മുടെ ആശാന്‍ ചെക്കും tax അടക്കാനുള്ള പേപ്പറും എല്ലാം ആയി ഇന്ത്യക്ക് വണ്ടി കേറിയെന്നും അയ്യാള് വന്നാല് നിങ്ങളെ വിളിക്കാന്‍ വേണ്ടി മൊബൈല്‍ നമ്പരും പിന്നെ ഇങ്ങടെ ഒരു ID proof അയച്ചു തരാനും പിന്നെ നിങ്ങള് അങ്ങേരെ കണ്ടിട്ട് ചുമ്മാ ഒരു ID കാണിച്ചാല് ആ ചെക്ക് തരുമെന്നും ആണ് ചുരുക്കം.

നമ്മക്ക് പിന്നെ പണ്ടേ ഇതേ പോലെ microsoft yahoo ലോട്ടറിയും പിന്നെ ഹൈധ്രാബാധ് രാജാവിന്റെ സ്വത്തും ഒക്കെ തരമെന്നുള്ള പ്രലോഭനങ്ങള്‍ പണ്ടേ വന്നിട്ടുള്ളതിനാല്‍ , അന്നത്തെപ്പോലെ ഇന്നും നമ്മക്ക് കാഷിനോട് യാതൊരു ആഗ്രഹവും ഇല്ലാത്തതിനാലും ( കിട്ടൂല്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കേട്ടോ അല്ലെങ്കില്‍ അമ്പലത്തില് തേങ്ങ ഒടച്ചപോലെ ഞാന്‍ ചാടി വീഴുമെന്നുള്ളത് സ്വാഭാവികം. ) ഇതും പുല്ലു പോലെ തള്ളിക്കളയാന്‍ ഞാന്‍ അവനെ ഉപദേശിച്ചു , ശരി മാഷേ എന്ന് മറുപടിയും വന്നു. അങ്ങനെ അത് വിട്ടു.

ഏകദേശം രാത്രി ഒരു ഏഴു ഏഴര എഴെമുക്കാലയപ്പോള്‍ രണ്ടു റൊട്ടിയും തട്ടി ഇങ്ങനെ നിക്കുംബ്ബോളാണ്‌ ആസിഫിന്റെയും മറ്റു ലവന്മാരുടെയും വരവ്.കാരണം അവര്‍ക്ക് എന്നെപ്പോലെ ഓഫീസില്‍ ചൊറീം കുത്തി ഇരുന്നാല്‍ മൂട് കീറും എന്നുള്ളതിനാലാണ് താമസിച്ചുള്ള ഈ വരവ്.അവന്മാര് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ജൂനിയര് പെണ് പടകള്‍ പഠിത്തം കഴിഞ്ഞു തിരിച്ചു ഹോസ്റെല് പിടിക്കാന്‍ പോകുന്നു സ്വാഭാവികം ഞാനും നോക്കി നിന്ന് (നോക്കി നിക്കാനുള്ള കാരണം ഞമ്മടെ ലവള് അതിനിടയില്‍ ഉണ്ടാവും എന്നത് കൊണ്ടാണ് അല്ലാതെ ഞാന്‍ നിങ്ങള് കരുതുന്ന പോലെ ഒരു വായി നോക്കി ഒന്നും അല്ല).

അപ്പോളാണ് ആസിഫു പയ്യെ ഫോണുമായി പുറത്തേക്കു വന്നത് ലവന് ഇംഗ്ലീഷില്‍ എനിക്കൊന്നും മനസിലാവുന്നില്ല എന്ന് പറയുന്നത് കേള്‍ക്കാം എന്നിട്ട് ആ പന്നി എന്റെ കയ്യില് ഫോണ് തന്നിട്ട് പറയുവാണ് എടാ ഒന്ന് നോക്ക് ,(ഞാനാണെങ്കില്‍ ലവള്‍ക്ക് മലയാളം അറിയാത്തത് കൊണ്ട് ഇന്ഗ്ല്ഷില്‍ അവളുമായി താണ്ടവമാടുന്ന സമയമാണിത്.അത് കൊണ്ട് ഭാഷയൊക്കെ ഇച്ചിരി മെച്ചപ്പെട്ടു എന്നത് സത്യം) ഞാന്‍ പയ്യെ ഫോണെടുത്തു ചെവിയില്‍ വച്ച് $%#%^!@%#^(!&#(*&!@#**@^!#^*^!@*^#&*!@#*^ ബ്ല ബ്ല ബ്ല ബ്ല ,

കര്‍ത്താവെ ഇതെന്ന ഇന്ഗ്ലിഷനെന്നു നോക്കണേ ഒന്നും മനസിലാവുന്നില്ല, പിന്നെ ഒരു ചെവി അടച്ചു പിടിച്ചു സൂക്ഷിച്ചു കേട്ടപ്പോള്‍ സംഭവം ഓടി.

ഇത് ലവനാണ് from englandu വിളിക്കുന്നത്‌ നമ്മുടെ മുമ്പില്‍ നിന്നും അവന്‍ പറഞ്ഞതിന്റെ സാരം ഇങ്ങനെ അവന്റെ കയ്യില് ചെക്കുണ്ട് നാളെ ലവന്‍ ബംഗ്ലൂര്‍ airport ല് വന്നു ചാടും ഈ പൈസ ഒന്ന് തന്നിട്ട് തിരിച്ചു വേഗം വീട് പിടിക്കണം പോലും.

ലവന്‍ പറഞ്ഞത് ഇപ്പോള്‍ മുംബൈയ്യില്‍ നിന്നുമാണ് വിളിക്കുന്നതെന്നാണ്.

നമ്മള് നമ്പര് നോക്കി പറഞത് ശരിയാണ്,എന്തൊക്കെ പറഞ്ഞാലും അവസാനം നമ്മള് പറ്റിക്കപ്പെടും എന്നുള്ള നഗ്ന സത്യം വിത്ത് ഉദാഹരണം ഞാന്‍ പറഞ്ഞു കൊടുത്തു.എന്നാലും മനസിലൊരു എടുത്തു ചാട്ടം ഞാന്‍ നോക്കി എല്ലാവരുടെയും മുഖം എന്തോ തലയ്ക്കു തേങ്ങ വീണപോലെ.

ഞാന്‍ എന്റെ ഉള്ള അറിവ് വച്ച് പറഞ്ഞു ആഗ്രഹിക്കുന്നതിന് യാതൊരു കുറവുമില്ലതവരാനല്ലോ എല്ലാവര് ഒരു സ്മാള്‍ കണക്കു കൂട്ടല്‍ , 1 million എന്നാല്‍ 10 ലക്ഷം , ഒരു പൌണ്ടിന് മിനിമം 80 വച്ച് 8 കോടി രൂപ. കര്‍ത്താവെ മത്തായി ഇതാ വരുന്നേ എന്ന് പറഞ്ഞ പോലെ എല്ലാവരിടെയും മുഖം ഒന്ന് തെളിഞ്ഞു കൂടെ ആവശ്യവും കൂടി.അവരവുടെ ടിമാണ്ടുകള്‍ അസിഫിന്റെ മുന്‍പാകെ സമര്‍പിച്ചു, കഞ്ഞിക്കുഴിക്കു ( ഒരു കഥാപാത്രമാണ്) വെറും 4 ലക്ഷം മതി അവന്റെ ലോണ് അടച്ചു തീര്‍ക്കാന്‍ ,ദീപുവിനു ഇച്ചിരേം കൂടി കൂടുതല്‍ വേണം ഒരു 20 ലക്ഷം വേണം എന്തിനാന്നു ചോദിച്ചപ്പോള്‍ ബാങ്കിലിട്ടു വീട്ടില്‍ വെറുതെ ഇരിക്കാനാണ് പോലും ഈയുള്ളവന്‍ പാവം വെറും കിട്ടുന്നതിന്റെ പകുതി മാത്രമേ ചോദിച്ചുള്ളൂ,(എനിക്ക് പണ്ടും ആര്‍ത്തി ഇല്ല എന്ന് ഞാന്‍ പറഞ്ഞതാണല്ലോ).

ഇതിന്റെ എല്ലാം ഉടമസ്ഥനായ അസിഫകട്ടെ കിട്ടാത്ത പുളീടെ തൊണ്ട് മാത്രം നമ്മക്ക് ഓഫാര് ചെയ്തു നമ്മക്ക് ഒരു ഫ്ലാറ്റ് വാങ്ങാം ആ ഫോറം ഷോപ്പിംഗ്‌ മാളിന്റെ അടുത്തുള്ള അവിടെ നിന്ന് എന്നിട്ട് നമ്മക്കൊന്നിച്ചു താമസിക്കാം എന്നുള്ള വളരെ തുച്ചമായ കാര്യം വാക്ക് തരുകയും ചെയ്തു. കിട്ടുന്നത് കൊണ്ട് എന്ന് പറഞ്ഞ പോലെ നമ്മള്‍ ബാക്കി പൈസ എന്നാ ചെയ്യുമെന്നുള്ള ചര്‍ച്ച തുടങ്ങി .

ഒരുവന്‍ എടാ നമ്മക്കൊരു സോഫ്റ്റ്‌വെയര്‍ കമ്പനി തുടങ്ങാം , അപ്പൊ അടുത്തവന്‍ എടാ അത് പണിയാ നമ്മക്ക് ഒരു പഴയ കമ്പനി വാങ്ങാം അതെന്താ എന്ന് കാരണം ചോദിച്ചപ്പോള്‍ ഇപ്പം പുതിയ പ്രോജക്റ്റ് കിട്ടാന്‍ പാടാണ് പഴയ കമ്പനി ആകുമ്പോള്‍ ഒള്ള പ്രോജക്ടും കൊണ്ട് ഓണം ഉണ്നാല്ലോ എന്നുള്ള മറുപടിയും വന്നു.(നോക്കണേ ചിന്ത എവിടെ വരെ പോയെന്നു.)

പിന്നെയും ബാക്കി പൈസ എന്നാ ചെയ്യുമെന്നതിനെ കുറിച്ച് പല അഭിപ്പ്രായങ്ങളും വന്നു. എന്റെ തലയിലും നമ്മുടെ പാലാക്കാരന്‍ അച്ചായന്റെ ബുന്ധി ഓടി( ഞാനൊരു പാവം പാലാക്കരനാണ്),

എടാ നമ്മക്ക് കാസര്‍ഗോട് പോയി ഒരു 100 ഏക്കര് റബ്ബര്‍ തോട്ടം വാങ്ങി ഇടാം കണക്കും ഞാന്‍ വിവരിച്ചു കൊടുത്തു. ഏക്കറിന് 5 ലക്ഷം സ്ഥലം കാസര്ഗോടയതിനാല്‍ വില കുറവ്. 100 ഏക്കറിന് 5 കോടി പിന്നെ നമ്മള് വില പേശി ഒരു നാലര കൊടിക്കൊതുക്കാം ബാകി tax എല്ലാം കഴിഞ്ഞാലും ഒരു കോടി കയ്യിലുണ്ട് ,പിന്നെ വരുമാനമാനെല് ഒരു എക്കരീനു 5 ഷീറ്റ് കിട്ടും അതായത് 500 ഷീറ്റ് ഒരു ദിവസം മാസത്തില്‍ 15 ദിവസം വെട്ടിയാല്‍ 7500 ഷീറ്റ് ,ഒരു ഷീറ്റ് ഏകദേശം 800 ഗ്രാം ടോട്ടല്‍ 6000 കിലോ ഒരു മാസം ഇപ്പോഴത്തെ വില അനുസരിച്ച് 6000 * 160 =9,60,000 രൂപ പിന്നെ ഒട്ടുപാലും ,ചണ്ടി പാലും ഒക്കെ വിട്ടാല്‍ പണിക്കാര്ക്ക് കൂലിക്കുള്ളത് കിട്ടും സ്ഥലം വേണമെങ്കില്‍ എന്റെ അപ്പന്‍ ഒപ്പിച്ചു തരു വെറും 3% കമ്മീഷന്‍ ( ചുളുവില്‍ 5 കൊടീന്റെ 3% 15 ലക്ഷം അപ്പന്റെ പോക്കറ്റില്‍ വീഴുമെന്നുള്ള യാതൊരു ധുരാഗ്രഹവും എന്റെ മനസ്സില്‍ ഇല്ല എന്നുള്ളത് സത്യം). എന്റെയീ തിരുമാനം മോശമില്ല എന്നുള്ള പ്രതികരണങ്ങള്‍ ഒക്കെ കിട്ടി തുടങ്ങി.

അപ്പൊ പിന്നെ ഒന്ന് കൂടി വിളിച്ചു സായിപ്പിന്റെ കയ്യില്‍ ചെക്കുണ്ടോ എന്ന് അന്വേഷിക്കമെന്നായി.

അങ്ങനെ ഹോസ്റലില്‍ എത്തി പയ്യെ സായിപ്പിനെ തിരിച്ചു വിളിച്ചു ഒള്ള ഇന്ഗ്ലെഷില്‍ കാര്യം പറഞ്ഞു മനസിലാക്കിയപ്പോള്‍ 100 ഏക്കര് റബ്ബര്‍ തോട്ടം കാസര്‍ഗോട് കബനി പുഴയില്‍ ഒഴുകിപ്പോയി, കാരണം അയ്യാക്ക് 6000 രൂപ വേണമത്രേ എന്തോ ഒരു ഫീസാണ് പോലും എല്ലാവരുടെയും പേഴ്സില്‍ നല്ല പൈസ ഒള്ളത് കൊണ്ടും തട്ടിപ്പാണെന്ന് ഉറപ്പായത് കൊണ്ടും ഞങ്ങള് ആ കേസ് വിട്ടു. അങ്ങനെയാണെങ്കിലും ഒരു 2 മണിക്കൂര് നേരത്തേക്ക് എങ്കിലും കൊടീശ്വരനാക്കിയ കര്‍ത്താവിനു നന്ദി പറഞ്ഞു ഞങ്ങള്‍ പയ്യെ കിടന്നുറങ്ങി.

പിറ്റേ ദിവസം ഓഫീസില്‍ നിന്നും വന്നപ്പോഴനത്രേ പറഞ്ഞത് അയാള് രാവിലെ വീണ്ടും വിളിച്ചു പോലും ഇപ്പോള്‍ airport ലാണ് ഉള്ളതെന്നും അഡ്രസ്സ് പറഞ്ഞാല്‍ അങ്ങ് വരാമെന്ന് പറഞ്ഞത്രേ , പൈസ ഇല്ല എന്ന് പറഞ്ഞപ്പം ഒരു 4000 എങ്കിലും തരണമെന്ന് പറഞു പുള്ളി കരഞ്ഞത്രേ. ഈ സായിപ്പന്മാരൊക്കെ ഇതത്ര എച്ചികലായിപ്പോയോ.

അടിക്കുറുപ്പ്‌: സോഫ്റ്റ്‌വെയര്‍ കമ്പനി തുടങ്ങാമെന്ന് പറഞ്ഞപ്പളെ കഞ്ഞിക്കുഴി ,ദീപു,കൊള്ളി,പച്ച( പഴേ പച്ച തന്നെ )എന്നിവര്‍ ചേര്‍ന്ന് പിറകിലൂടെ പോയ ദര്‍ശനെ പിടിച്ചു മാനേജര്‍ ആക്കാമെന്നും പറഞ്ഞു ഇന്റര്‍വ്യു നടത്തിയത്ത്രെ.

Wednesday, May 12, 2010

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

സത്യം പറയട്ടെ ഞാന്‍ എന്ത് ചെയ്തിട്ടാ എന്റെ അനുഭവങ്ങളും, വീഴ്ചകളും എല്ലാം കൂടി ഞാന്‍ ഒരു ബ്ലോഗ്‌ എഴുതി.അത് സത്യം എന്നാല്‍ അതെനിക്ക് ഇത്രമാത്രം ശത്രുക്കളെ നേടിതരുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

ആരോടും പറയണ്ട എന്ന് വച്ചതാ ഇനി പറഞ്ഞേക്കാം ഇന്നലെ ആരോ ഒരാള്‍ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടു നല്ല കാര്യം ,പക്ഷെ വായിച്ച എനിക്കല്ലേ അറിയൂ,ഭാഗ്യത്തിന് കമന്റ്‌ ഇട്ട പാടെ എനിക്ക് മെയിലും കിട്ടി ഞാന്‍ മാത്രം വായിച്ചു പിന്നെ അതങ്ങ് ഡിലീറ്റ് ചെയ്തു കളഞ്ഞു.

കാരണം അത് വേറാരും വായിക്കരുത് എന്ന് കരുതിയാണ് തെറി ഒന്നും വിളിച്ചില്ലെങ്കിലും നമുക്ക് വിഷമം തോന്നുന്ന പലതും അയാള്‍ എന്നെ വിളിച്ചു എന്നത് സത്യം.അതാരെങ്കിലും എന്നെ പരിചയമുള്ള എന്നാല്‍ എന്നോട് ആരെന്നു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആരെങ്കിലും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ ഒരു രസത്തിനു അയാളുടെ ip , isp data എന്നിവ ഞാന്‍ trace ചെയ്തു എന്നുള്ളത് സത്യം. പിന്നെ എന്തിനാ ഇങ്ങനെ കമന്റുകള്‍ ഇടുന്നത് പണ്ട് നമ്മുടെ രാകെഷിനോട് ചുമ്മാ ഒന്ന് വാദിച്ചു എന്നുള്ളത് ശരിയാണ് എന്നാല്‍ പിന്നീടാണ് മനസിലായത് എന്റെ ഭാഗത്താണ് തെറ്റ് എന്ന്,അത് കൊണ്ട് തന്നെ അവന്‍റെ വീട്ടില്‍ പോയപ്പോള്‍ ഒന്ന് കണ്ടു അതൊന്നു പറയണം എന്ന് ഉണ്ടായിരുന്നു.പക്ഷെ അവന്‍ അവിടെ ഇല്ലായിരുന്നു അത് കൊണ്ട് പരസ്യമായി ഞാന്‍ അവനോടു ക്ഷമ ചോദിക്കുന്നു.

പിന്നെ ഒരു അപേക്ഷ മാത്രമേ ഉള്ളൂ എന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം എന്റെ പോസ്ടിനോട് എന്ന പേരില്‍ എന്നെ കമന്റരുത്. please ....

ഇത് ഞാന്‍ ഇന്നലെ രാത്രി ഹോസ്റ്റലില്‍ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവരാണ് പറഞ്ഞത് നീ നിര്‍ത്തരുത് ഇനിയും എഴുതിക്കോ എന്ന്.ഒരു ഖട്ടത്തില്‍ ഈ പരുപാടി നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചതാണ്, പിന്നെ ഇപ്പോള്‍ തോന്നു നിര്‍ത്തണ്ട ആവശ്യം ഒന്നും ഇല്ല എന്ന്.

ഞാന്‍ എന്റെ അനുഭവങ്ങള്‍ ആണ് എഴുതുന്നത്‌ ഒരു പക്ഷെ നിങ്ങളും ഞാനും അതിലെ ഒരു കഥാപത്രമായെന്നു വരാം, എന്തായാലും ഇത് വരെയുള്ള പോസ്റ്റില്‍ ആരെയെങ്കിലും ഞാന്‍ വിഷമിപ്പിചെങ്കില്‍ മാപ്പ്.

ചില കാര്യങ്ങള്‍ ഞാനെഴുതുയത് വെറുതെ എന്റെ ഒരു സമാധാനത്തിനു വേണ്ടി മാത്രമായിരുന്നു. ആരെയും കളിയാക്കാന്‍ ആയിരുന്നില്ല.

ഇനിയുള്ള പോസ്റ്റുകളില്‍ ആരെയും ഉള്‍പ്പെടുതതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം.ഒരു പക്ഷെ ചിലര്‍ എങ്കിലും ഇത് പ്രതീക്ഷിക്കുനുണ്ടാവാം.

ഞാന്‍ തോല്‍വി സമ്മതിക്കുന്നു.

ഒരിക്കല്‍ കൂടി ജനാലക്കരികെലെ പെണ്‍കുട്ടിയോട് മാപ്പ്.

പിന്നെ ചില അക്ഷരതെറ്റുകള്‍ സത്യം പറയട്ടെ google transilator നേരെ വരുന്നുണ്ട് പക്ഷെ ഞാന്‍ കോപ്പി ചെയ്തു പോസ്റ്റില്‍ ഇടുമ്പോള്‍ മാറി പോകുന്നു, may be ഞനൊരു നിരക്ഷരന്‍ ആയതു കൊണ്ടാവാം.