Tuesday, March 30, 2010

പാവം പാവം കുമാരന്‍....

സുഹൃത്തിനെ സൌഹ്ര്ധതിനും അപ്പുറം തന്റെ കാര്യങ്ങള്‍ കാണാനുള്ള ഒരു ഉപകരണമായി കാണുന്ന കുറെ പെണ്പില്ലെരുടെ കഥ. എല്ലാവരുമല്ല കേട്ടോ എനിക്ക് വളരെ നല്ല വേറെ കുറെ ഫ്രണ്ട് ഉണ്ട്. അതരോക്കെയാണ് എന്നും മുകളില്‍ പറഞ്ഞ ചവറു സാധനങ്ങള്‍ ആരോക്കെയനെന്നും ഞാന്‍ പറയാം.ഈ അനുഭവം നേരിടേണ്ടി വന്ന ആദ്യത്തെ അതൊന്നുമല്ല ഞാന്‍ എന്റെ മറ്റു പല സുഹൃത്തുക്കള്‍ക്കും ഇതേ അനുഭവം ഉള്ളവരാണ്.അത് കൊണ്ടായിരിക്കാം സെയിം വിഭാഗത്തില്‍ പെടുന്ന ഞങ്ങള്‍ ഒരുമിച്ചയത്.
ഇതിലും വലിയ കാര്യമെന്നത് ഇനിയും അവരെയൊന്നും മനസിലാക്കാതെ പുറകെ നടക്കുന്ന കുറെ ആണ്‍കുട്ടികള്‍ ഇനിയും ഉണ്ട് എന്നുള്ളതാണ്,ഒരു പക്ഷെ flirting എന്നാ പദത്തിനു മൂല്യം കൊടുക്കുന്നത് കൊണ്ടാവാം ഇനിയും അവര്‍ പുറകെ നടക്കുന്നത്.
ഇനി ഞാന്‍ നിങ്ങളോടൊരു കഥ പറയാം.ഈ കഥയിലെ കഥാപാത്രങ്ങള്‍നിങ്ങള്‍ക്കരിയവുന്ന ആരെങ്കിലും ആണെങ്കില്‍ അമ്മച്ചിയാണേ അത് തോന്നലാണ് കേട്ടോ.
നമ്മുടെ നായകന്റെ പേര് കുമാരന്‍ വില്ലന്റെ പേര് വാസു പിന്നെ നമ്മുടെ നായികയുടെ പേരാണ് അമ്മിണി .ഇവരെല്ലാവരും ഒരു പള്ളിക്കൂടത്തില്‍ അഞ്ചാം ക്ലാസില്‍ രണ്ടാം കൊല്ലം പഠിക്കുന്നു.നമ്മുടെ നായകന്‍ കുമാരനും അമ്മിണിയും നല്ല ഫ്രണ്ട് ആണ് കേട്ടോ.ഇതിനിടയില്‍ കുമാരന്‌ വീടിന്ടടുത്തു ഒരു പാവം ലൈനും ഉണ്ട്.
ഇതിനിടയിലാണ് നമ്മുടെ വില്ലന്‍ വാസുവിന് അമ്മിനിയിയോടു പ്രേമം ,അമ്മിണിയെ വലയ്കാന്‍ അവന്‍ പഠിച്ച പണി 18 ഉം പയറ്റി പക്ഷെ അമ്മിണി എനിക്ക് വീടിന്ടടുത്തു ലൈനും ,അമ്മയ്ക്ക് വാസുവിന്റെ മീശ ഇഷ്ടമല്ല എന്നും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറി.അപ്പോളാണ് നമ്മുടെ വില്ലന്‍ വാസു അമ്മിണിയും കുമാരനും നല്ല തറവാട്ടില്‍ പിറന്ന ഫ്രെണ്ടുക്കലാനെന്നു മനസിലാക്കുന്നത്‌ ,അങ്ങനെ നമ്മുടെ വാസു നല്ലവനായ കുമാരനെ ആദ്യം വളച്ചെടുത്തു, പിന്നെ രണ്ടാം ഖട്ടമായി കുമാരനോടു തന്റെ പ്രേമവും പറയുന്നു.അഞ്ചാം ക്ലാസും ഗുസ്ഥിയുമായി നടന്ന നമ്മുടെ പാവം കുമാരന് മൂന്നാം ക്ലാസ്സില്‍ തന്നെ അഞ്ചു കൊല്ലം ഇരുന്ന വാസുവിന്റെ ചതി മനസിലായില്ല.അമ്മിണിയ്ക്കു ഒരു നല്ല ജന്മം കിട്ടാന്‍ വേണ്ടി നമ്മുടെ കുമാരന്‍ സകല പണിയുമെടുത്തു അമ്മിണിയുടെ മനസ്സു മാറ്റി. ഇപ്പോള്‍ അമ്മിണിയ്ക്കു വാസുവിനോടും ചെറിയ പ്രേമമൊക്കെ തോന്നി തുടങ്ങി.പിന്നെ എല്ലാം പെട്ടെന്നായിരുന്നു,വാസുവും അമ്മിണിയും അഗദമായ പ്രേമത്തിലേക്ക് മൂക്കും കുത്തി വീണു. അമ്മിണി തന്റെ കയ്യിലയെന്നു മനസിലായ വാസു കുമാരനെ ഒഴിവാക്കാന്‍ പല പണിയും പയറ്റി അവസാനം അത് സാധിച്ചു, അമ്മിണി ആ നഗ്ന സത്യം കുമാരനോടു തുറന്നു പറഞ്ഞു, എന്റെ കരളായ വാസു ചേട്ടന് ഞാന്‍ കുമാരനോടു വര്‍ത്താനം പറയുന്നത് ഇഷ്ടമല്ല പോലും,അത് കേട്ട് ചങ്ക് തകര്‍ന്ന കുമാരന്‍ അമ്മിണിയുടെ നല്ല ഭാവിക്കായി പിന്നെ ക്ലാസ്സിന്റെ പുറകിലെ ബഞ്ചില്‍ പോയോരിക്കുവാന്‍ തുടങ്ങി. നമ്മുടെ വാസുഇനു വീണ്ടും സംശയം അല്ല കുമാരന്‍ ബാക്ക് ബഞ്ചില്‍ ഇരുന്നു അമ്മിണിയെ വളച്ചാല്‍ പിന്നെ എല്ലാം കൈ വിട്ടു പോകും.അങ്ങനെ കുമാരന്‍ അവസാന പണിയുമെടുത്തു ,അമ്മിനിയോടു അവന്‍ രഹസ്യമായി കുമാരനെക്കുരിച്ചു പലതും പറഞ്ഞു,അവന്‍ തരികിടയാണ് ,കള്ള് കുടിയനാണ്‌ എല്ലാം,അമ്മിനിയ്ക്കും തന്‍ ചേട്ടന്‍ പൊന്‍ ചേട്ടന്‍ എന്നല്ലേ അങ്ങനെ അമ്മിണി കുമാരന്‌ എതിരെ cold war പ്രഖ്യാപിച്ചു. കാരണമെന്താ ഇന്റെര്‍വെല്ലിനു ചായയും പഫ്സും മേടിച്ചു തരാന്‍ തന്റെ മണ്ടന്‍ വാസുവുണ്ടല്ലോ.ഇനിയെന്തിനു ഫ്രണ്ട്..

ഇപ്പോള്‍ കിട്ടിയ ലേറ്റസ്റ്റ് വാര്‍ത്ത‍ അമ്മിണി തന്റെ കൂതറ കൂട്ടുകാരികളെയും കൂട്ടി കുമാരനിട്ടും അവന്റെ കൂട്ടുകാരായ ഞങ്ങള്‍ക്കിട്ടും പണി തരാന്‍ വേണ്ടി പടയോരുക്കുന്നുണ്ടാത്രേ , ( പിന്നെ കൊക്കെത്ര കോളം കണ്ടതാ ).



ബഷീറിന്റെ ബാല്യകാല സഖി ജീവിതത്തില്‍ നിന്നും വലിച്ചു കീറിയ ഒരു ഏടാണ് അതില്‍ രക്തം പുരണ്ടിരിക്കുന്നു എന്ന് ബഷീര്‍ തന്നെ പറഞ്ഞിട്ടുണ്ട്.ഇതും എന്റെ ഒരു അനുഭവമാണ്‌ രക്തം ഒന്നും പുരണ്ടില്ലെങ്കിലും വളരെ വിഷമം തോന്നി അന്ന് ഇത് സംഭാവിച്ചപ്പോള്‍.പക്ഷെ ഇന്ന് വളരെ കഷ്ടം തോന്നുന്നു എന്നെയോ എന്റെ കൂട്ടുകാരെയോ ഓര്‍ത്തല്ല ആ പാവം വില്ലന്‍ വാസുവിനെ ഓര്‍ത്ത് കാരണം അവനും മറ്റു പല തുടക്കത്തില്‍ പറഞ്ഞ flirt എന്ന വാക്കിനു മൂല്യം വയ്ക്കുന്ന ചില ആണ്‍ സഹജങ്ങളും അറിയുന്നില്ലലോ ഈ അമ്മിണിയും കൂട്ടരും തങ്ങളെ ഉപയോഗിച്ച് വലിച്ചെറിയും എന്ന്.

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ക്കൊന്നും മനസിലായില്ല എങ്കില്‍ ഇതെനിക്കുള്ളതല്ല
എന്ന് മനസ്സില്‍ വിചാരിച്ചു അടുത്ത പോസ്ടിനായി കാത്തിരിന്നോള് കേട്ടോ.

Wednesday, March 24, 2010

പച്ചയും പ്രേമവും

ഈ പച്ച എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്ക്ക് തോന്നും ഇതൊരു പച്ച നിറം ആണെന്ന് എന്നാല്‍ തെറ്റി,പച്ച എന്നത് എന്റെ കോളേജിലെ ഒരു കഥാപാത്രമാണ് (അവനു പച്ച എന്ന് പേര് വരാനുള്ള കാരണം പഴയ ആ പച്ചക്കുതിര എന്നാ ദിലീപിന്റെ സിനിമയിലെ പോലെ പല്ലില്‍ ക്ലിപ്പ് ഇട്ടാല്‍ നല്ല ലൂക്കാണ്‌ കാണാന്‍ എന്നതാണ് എന്ന് ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍, വൈകുന്നേരം അവന്‍ എന്നെ ഹോസ്റ്റലില്‍ നിന്നും ഇടിച്ചു പരിപ്പെടുക്കുമെന്നെതിനാല്‍ ഞാന്‍ അവനു എങ്ങനെ പച്ച എന്ന പേര് വന്നു എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.).
ഞങ്ങളുടെ ലാസ്റ്റ് സ്പോര്‍ട്സ് ഡേ കഴിഞ്ഞപ്പല്‍ മുതല്‍ ചങ്ങാതിക്ക് പ്രേമം,പ്രേമമെന്നാല്‍ നല്ല കലശലായ പ്രേമം.( ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയാല്‍ പച്ചയുടെ കൂടാതെ അവളുടെ ആങ്ങലമാരുടെയും തല്ലു ഞാന്‍ വാങ്ങനമെന്നതിനാല്‍ അവളെ നമുക്ക് തത്കാലം രാധിക എന്ന് വിളിക്കാം ).
പക്ഷെ മൂപ്പര്‍ക്ക് നാണം , ദുരഭിമാനം എന്നിവ പാരമ്പര്യമായി കൊട്ടക്ക് കിട്ടിയതിനാല്‍ അവളെ ഇതാരിയിക്കുക എന്നാ ജോലി റൂം മേറ്റ്സ് ഉം സുഹൃത്തുക്കളുമായ സതീഷ്‌ ,ദീപു ,അര്‍ജുന്‍ , പ്രഭു,പിന്നെയീ പാവം ഞാന്‍ എന്നിവര്‍ക്കായി വീതിച്ചു കിട്ടി.സത്യം പറയണമല്ലോ ആദ്യം പണി തോടങ്ങിയതും ഫുള്‍ credit ഉം സതീശന് തന്നെ ,കാരണം അവന പെന്കൊചിനോട് പലതും പറഞ്ഞു.അതില്‍ ചിലത് താഴെ കൊടുക്കുന്നു ( പേര് മാത്രം പറഞ്ഞില്ല ).
1> അവനു ഭയങ്കര ബുദ്ധിയാ ( ലക്ഷ്യമാണ്‌ മാര്‍ഗമല്ല പ്രധാനം എന്ന് കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട് ,അത് കൊട്നു നുണകള്‍ പ്രേമത്തിലും യുന്ദത്തിലും അനുവദനീയം ആണ്.)
2> അവനു നല്ല ജോലിയും ശമ്പളവും ഉണ്ട് ( സത്യം)
3> എല്ലാ ദിവസവും കുളിക്കും .
4> കാണാന്‍ ഭയങ്കര ലുക്കാ( കൃഷ്ണ വചനം മറക്കരുത് )
5> വേറൊരു പെണ്ണിന്റെ മുഖത്ത് പോലും നോക്കില്ല ( remember the point of നാണം )
6> വലി കുടി തുടങ്ങിയ നല്ല ശീലങ്ങളൊന്നും ഇല്ല.

ഇതില്‍ പരം എന്ത് വേണം , പക്ഷേ ഇവന്‍ ഒന്ന് ചെന്ന് പറയണ്ടേ അവളാട് ,അവസാനം ഞാന്‍ എന്റെ കഥയും കുറച്ചു എക്സ്ട്രാ ഉം തട്ടി ചെറിയ ധൈര്യം ഒക്കെ വരുത്തി.
അങ്ങനെ പെട്ടെന്നൊരു ദിവസം അവള്‍ക്കും ജോലി ആയി ,സതീശന് അതിന്റെ ട്രീടിനും വിളിച്ചു ,പറ്റിയ സമയം ,ഞങ്ങള്‍ പ്ലാനിട്ടു ,സതീശന്‍ ആദ്യം അവരുടെ കൂടെ പോയി ഫുഡ്‌ ഓര്‍ഡര്‍ ചെയ്യുന്നു അതിനു ശേഷം ഞങ്ങള്‍ക്ക് അവരിരിക്കുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ സതീശന്‍ മെസ്സേജ് ആയി അയക്കുന്നു ,ഞങ്ങള്‍ അവിച്ചരിതമെന്ന പോലെ അവിടെ കേറി ചെല്ലുന്നു പിന്നെ ഞങ്ങളുടെയും സതീശന്റെയും മുഖത്ത് അത്ഭുതം ആശ്ചര്യം തുടങ്ങിയ ഭാവങ്ങള്‍ വിരിയുന്നു പിന്നെ ചോദ്യങ്ങള്‍ നിങ്ങളെങ്ങനെ ഇവിടെ വന്നു ,എവിടെപ്പോയി തുടങ്ങിയവ , totally ഒരു ഞങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടിട്ടില്ലാത്തത് പോലെ പെരുമാറുന്നു ,എന്തായാലും നാടകം success ആ പാവം പെന്കൊചിനോന്നും മനസിലായില്ല ,ഞങ്ങളെവിടുന്നു വന്നെന്നോ ,എന്തിനു വന്നെന്നോ ഒന്നും...

പിന്നെ വയറു നിറയെ ചിക്കെനും പൊറോട്ടയും തട്ടി കാരണം അന്ന് അവന്‍ ബില്ല് കൊടുക്കുമെന്ന് ഞങ്ങള്‍ക്കറിയാം അതിനുവേണ്ടി ഇടയ്ക്കിടെ ഞങ്ങള്‍ പച്ചയുടെ മഹാ മനസ്കതയെ പൊക്കി പൊക്കി പറയുന്നുണ്ട്. ഭക്ഷണം കഴിഞ്ഞിട്ടും ചങ്ങാതി പറയാനുള്ളത് പറഞ്ഞില്ല , പിന്നെ പുറത്തിറങ്ങി രോട്ടരുകില്‍ നിന്ന് നമ്മുടെ പാവം പച്ച i w പറഞ്ഞു , തല്ലു പ്രതീക്ഷിച്ചു നിന്ന നമ്മുക്ക് ഒരു നല്ല ചിരിയും ഇതോപ്പിച്ചു വച്ച സതീശന് ഒരു വാര്‍നിങ്ങും കൊടുത്തു അവള്‍ സ്ഥലം കാലിയാക്കി ,എന്തായാലും സംഭവം സക്സസ് ,എന്നെ പോലെ തന്നെ എന്റെ ബാച്ചില്‍ ഒരു കമിതാക്കള്‍ കൂടി വന്നു അത്ര തന്നെ.
ഇപ്പോള്‍ കിട്ടിയ ലേറ്റസ്റ്റ് ന്യൂസ്‌ പച്ച പുതിയ vodafone to vodafone ഓഫറുകള്‍ തപ്പി നടക്കുന്നു കൂടാതെ കമ്പനി വക ഫോണില്‍ നിന്നും ഫ്രീ കാല്സും ഒന്ടെന്നാണ് കേള്‍വി, എന്തായാലും ആശംസകള്‍ നിര്‍ത്തുന്നു.

Tuesday, March 23, 2010

ആദ്യത്തെ ഇന്റര്‍വ്യൂ.

പേരു കേട്ടപ്പോള്‍ തന്നെ മനസിലയിട്ടുണ്ടാവും ഞാന്‍ എന്നാ എഴുതാന്‍ പോകുവാണെന്ന് അല്ലെ? എന്നാലും ഞാന്‍ പറയണല്ലോ ,കാരണം എന്‍റെ ചങ്കിടിപ്പ് എനിക്കല്ലേ അറിയൂ ,നിങ്ങള്‍ക്കരിയില്ലല്ലോ .കര്‍ത്താവെ ആ കാലമാടന്‍ എന്നോട് ചോദിച്ച ഓരോ ചോദ്യങ്ങളെ,

എത്ര കഷ്ടപ്പെട്ടാ Aptitude റൗണ്ട് കടന്നതെന്ന് കര്‍ത്താവിനെ അറിയൂ അല്ലെങ്കിലും
Aptitude എനിക്ക് പുല്ലായിരുന്നു( ഇനി എന്തും പറയാല്ലോ??
ഞാന്‍ Aptitude ല് ചെറുപ്പത്തിലെ പുലിയായിരുന്നു എന്ന് എന്‍റെ പപ്പയുടെ ഇളയ മകന്‍ എബിന്‍ ജോണ് പണ്ടേ പറഞ്ഞിട്ടുള്ളത അല്ലെങ്കില്‍ അവനോടു ചോദിച്ചു നോക്ക്.)

എല്ലാം കഴിഞ്ഞു മുഖത്തോട് മുഖം നോക്കിയുള്ള ടെക്നിക്കല്‍ റൗണ്ട് ഞാനാണെങ്കില്‍ സകല പള്ളീലും നേര്ച്ച നേര്‍ന്നു അയാളുടെ മുഖം നോക്കി ഇരിക്കുന്നു, ആദ്യത്തെ ചോദ്യം എന്താണ് Ajax?.
.
.
കര്‍ത്താവെ ഇത് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ ,
എന്‍റെ തലച്ചോറില്‍ ഞാന്‍ ഗൂഗിളും യാഹൂവും ഒരുമിച്ചു വച്ച് സെര്‍ച്ച്‌ ചെയ്തു അങ്ങു വച്ച് കാച്ചി , ഇതൊരു ജാവ സ്ക്രിപ്ടും Xml പിന്നെ അല്ലറ ചില്ലറ പോടിക്കയ്യും ചേര്‍ത്ത ഒരു മഹാ സംഭവം ആണ്.

അതെ വരുന്നു അടുത്ത ചോദ്യം എന്നാ പിന്നെ ഒരു ഉദാഹരണം എഴുതി കാണിക്കാന്‍, പിന്നെ സകല അജാക്സ് ഭൂതങ്ങളെയും മനസ്സില്‍ ധ്യാനിച്ച് വച്ച് കീറി അതില്‍ പുള്ളിക്കാരന്‍ വീണു.
എന്നാലും അത് മാത്രം പോരല്ലോ അടുത്ത ചോദ്യം അയാള് ചോദിക്കുവ എന്നതാ ഡോട്ട് നെറ്റിലെ Grid view ?

സജിത്ത് സാറിന്റെ ക്ലാസ്സില്‍ jsp ഉം servelet ഉം hibernet ഉം struts ഉം ഒക്കെ പഠിച്ചു J2ee മാഷവാന്‍ വേണ്ടി ഇരുന്ന എന്നോടാണീ dot net ചോദിക്കുന്നത് ?

എന്നാലും നമ്മുടെ വിധി ഇതാണെന്ന് കരുതി dot net കണ്ടു പിടിച്ച microsoft നെയും bilgates നെയും തെറി വിളിച്ചു ഞാനങ്ങു പറഞ്ഞു ഇത് data കാണിക്കാന്‍ വേണ്ടി ഉള്ള ഒരു കുന്ത്രാണ്ടം ആണ്. :)

പിന്നെ ചോദിച്ച ചോദ്യതിനെല്ലാം നല്ല പുല്ലു പോലെ വെളുക്കനെ ചിരിച്ചു കൊടുത്തും ഇംഗ്ലീഷ് മാഡം പഠിപ്പിച്ച i am not clear with this subject എന്നാ ഗ്ലോബല്‍ അന്സ്വേരും പറഞ്ഞു തടി തപ്പി.എന്നാലും എന്നെ പുള്ളിക്കാരന് ബോധിച്ചു അയാളെന്നെ അടുത്ത മാരണമായ H R എന്നാ എന്ത് വൃത്തികേടും ചോദിക്കാവുന്ന റൌണ്ടിലേക്ക് പറഞ്ഞു വിട്ടു.

അവിടെ ചെന്നപ്പോ ദാ ഇരിക്കുന്നു ഒരു കിളവനും പിന്നൊരു ചുള്ളന്‍ ചെറുപ്പക്കാരനും ( ഈ കിളവന്‍ ഒരു ചെറുപ്പക്കാരനാണ് എന്നും അതാണ് നമ്മുടെ H R ഹെഡ് എന്നും പിന്നീട് സമയം പോലെ അവരു മനസിലാക്കി തന്നു ).
വന്ന പാടെ കിളവന്‍ എടുത്ത വായിലെ ചോദ്യം 1000 കിലോ ഇരുമ്പും 1000 കിലോ പഞ്ഞി ഉം തൂക്കി നോക്കിയാല്‍ വെയിറ്റ് അതിനാണ് കൂടുതല്‍ ?
.
.
ഡിം ഇതേ കിടക്കുന്നു എന്‍റെ മനസ്സില്‍ പല calculations ഉം നടന്നു 1000 കിലോ ഇരുമ്പിന് എന്താണെങ്കിലും നല്ല വെയിറ്റ് ആയിരിക്കും പഞ്ഞിക്ക് അത്ര വെയിറ്റ് വരില്ല......!!!!
.
.
അതോ ഇവന്‍ എനിക്കിട്ടു പണിയുന്നതാണോ ?

@##@$#%$%

അയ്യോ കര്‍ത്താവെ 1000 കിലോ.... ഇവന്‍ എന്നെ പറ്റിച്ചു രണ്ടിനും ഒരേ വെയിറ്റ് അല്ലെ ??
അല്ലെ ??

പിന്നെ സമയമില്ലാത്തത് കൊണ്ട് അധികം ആലോചിച്ചില്ല വച്ച് കാച്ചി രണ്ടിനും ഒരേ വെയിറ്റ് ആണ് സര്‍ എന്നിട്ട് അവന്മാരെ ഒന്ന് നോക്കി.
ചിരിക്കുന്നുണ്ടോ ?
ഏതായാലും അവന്മാര്‍ക്കും എന്നെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലാക്കാന്‍ നവംബര്‍ 18 വരെ കാത്തിരിക്കേണ്ടി വന്നു ( അന്നനെ റിസള്‍ട്ട്‌ വന്നത് ).

എന്തായാലും ഞാനും ഹാപ്പി എന്‍റെ H R ഉം ഹാപ്പി ,ഞാനിപ്പോള്‍ ഈ കമ്പനിയില്‍ ഒരു പാവം dotnet ഡിവലപ്പാര്‍ ആയി പണി എടുക്കുന്നു, ജീവിതം സുഖം. നിര്‍ത്തുന്നു.

( J2ee പഠിച്ചിട്ടു dotnet ഇല്‍ വര്‍ക്ക്‌ ചെയ്യുന്ന എന്‍റെ വികാരം നിങ്ങള് മനസിലാക്കണം ,എന്നാലും ഡെവലപ്പര്‍ എന്ന പേരുള്ളത് കൊണ്ട് ക്ഷമിക്കുന്നു, പക്ഷേ J2ee ചെയ്യുന്ന ഒരു സുഖം dotnet ചെയ്യുമ്പല്‍ ഇല്ല എന്നത് സത്യം കാരണം അത് ഭയങ്കര എളുപ്പമാ ചെയ്യാന്‍ അത്ര തന്നെ hmmmm)

Monday, March 22, 2010

മറക്കാനാവാത്ത നിമിഷങ്ങള്‍.

പ്രണയിക്കുക എന്നുള്ളത് വളരെ രസകരവും ആസ്വാദ്യകരമായ ഒരു അനുഭവമാണ്‌. നിങ്ങള്‍ അല്ല എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ ഒരു നല്ല പ്രണയീതാവല്ല എന്നാണ് ,അല്ലെങ്കില്‍ നിങ്ങള്‍ ഇത് വരെ പ്രണയിച്ച്ട്ടില്ല എന്നതാണ് സത്യം,അതുമല്ല എങ്കില്‍ നിങ്ങളുടെ പങ്കാളി ആത്മാര്‍ത്ഥത ഇല്ലാത്ത ഒരാളയിരിന്നു എന്നതാവും സത്യം.
ഞാനിങ്ങനെ വളിച്ച സാഹിത്യം വിളമ്പുന്നത് എന്തിനാണ് എന്നാവും നിങ്ങള്‍ കരുതുന്നത് ,കാരണം ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് എന്‍റെ അനുഭവമാണ്‌ അതില്‍ പ്രണയവും അതിന്റെ എല്ലാ ഭാവങ്ങളും ഉണ്ട്‌.
എന്നെ പോലെ ഒരു സാഹസത്തിനു മുതിര്‍ന്ന വേറെ ആരും എന്‍റെ പരിച്ചയതിലില്ല ,സാഹസം എന്ന് പറയാന്‍ കാരണമുണ്ട് ,ഞാന്‍ പറയാന്‍ പോകുന്ന കുട്ടിക്ക് ഇത് വായിക്കണോ ,എഴുതണോ അറിയില്ല ,കാരണം അവള്‍ ഒരു പാവം മലയാളി അല്ല .അപ്പോള്‍ ഞാന്‍ എന്ത് പറയും,എങ്ങനെ എന്‍റെ പ്രണയം തുറന്നു പറയും,എല്ലാം കൊണ്ടും പ്രോബ്ലം ഞാന്‍ സീരിയസ് ആണെന്ന് പറഞ്ഞിട്ട് ഒരു നായി പോലും വിശ്വസിക്കുന്നില്ല എന്തിനു എനിക്ക് പോലും വിശ്വാസമില്ലായിരുന്നു എന്നതാണ് സത്യം.പിന്നെ അറിയാവുന്നത് നമ്മുടെ ആഗോള ഭാഷയായ ഇംഗ്ലീഷ് ആണ്,അതിലാണെങ്കില്‍ ഞാന്‍ അത്ര പോര എന്നാലും പറയാതിരിക്കുക വയ്യല്ലോ.
അങ്ങനെ പല ഡയലോഗും പഠിച്ചെടുത്തു ആ ദിവസവും വന്നു.ആ ദിവസം ഇപ്പോഴും എനെറെ ഓര്‍മയില്‍ ഉണ്ട് കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ ഏഴു രണ്ടായിരത്തി എട്ട്.ഞാന്‍ ബാംഗ്ലൂര്‍ ആയതിനാല്‍ അന്നത്തെ ദിവസം ഇവിടെ പൂജ ആണ്, പറ്റിയ ദിവസം അല്ലെ , ഒരു സീനിയര്‍ എന്നാ നിലയില്‍ വൈകുന്നേരം ഒരു രണ്ടു മണി ആയപ്പോള്‍ അവളെ ഞാന്‍ ലൈബ്രറിയിലേക്ക് വിളിച്ചു,അവള്‍ക്കു എന്‍റെ കയ്യിലിരിപ്പ് കൊണ്ട് നേരത്തെ തന്നെ എന്‍റെ ഉദ്ദേശം അവള്‍ക്കു അറിയാമെന്നത് വ്യക്തം എന്നാലും ഒരു ഫോര്മാലിട്യ്ക്കായി ഞാനതങ്ങു പറഞ്ഞു ,എന്റമ്മേ ആ രേസ്പോന്സു ഒന്ന് കാണാന്ടതയിരിന്നു ,അവള്‍ക് നേരത്തെ അറിയാമായിരുന്ന കൊണ്ടാവണം അവലതങ്ങു സമ്മതിച്ചു,
ഈ സംഭവത്തിന്‌ എന്‍റെ സുഹൃത്തായ നിഖിലും ജയന്തും സാക്ഷികളാണ്,അങ്ങനെ ഞാനും ഹാപ്പി അവളും ഹാപ്പി ,ഇപ്പോള്‍ ഞങ്ങളിങ്ങനെ അടിച്ചു പൊളിച്ചു പ്രണയിച്ചു ജീവിച്ചു പോകുന്നു, സത്യം പറയാല്ലോ ഇത്രേം സുഖമുള്ള വേറെ ഒരു എര്പാട് ഇല്ല കേട്ടോ,ഒരിക്കല്‍ പ്രണയത്തില്‍ എത്തുന്നതു വരെ അതൊരു നരകം ആണെന്ന് വിചാരിക്കും എന്നാല്‍ ഒരിക്കല്‍ അതിലെക്കിരങ്ങിയാല്‍ പിന്നെ അത്രയും സുഖമുള്ള വേറൊരു സംഭവം ഇല്ല എന്നെ കരുതു, ഇപ്പോള്‍ തന്നെ ഇത് വായിച്ചിട്ട് എന്നെ കുറ്റം പറയുന്നവര്‍ ഉണ്ടാവാം അല്ലെങ്കില്‍ കളിയാക്കുന്നാര്‍ ഉണ്ടാവാം ,നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ അടുത്ത പോസ്റ്റ്‌ തൊട്ടു ദയവായി വായിക്കരുത് നിര്‍ത്തുന്നു.

Friday, March 19, 2010

കോളേജും ജീവിതവും

കലാലയം എന്നു പറയുന്നത് ഒരു വലിയ സംഭവം ആണ് ,കാരണം ഞാന്‍ പലതും പഠിച്ചതും ,പഠിപ്പിച്ചതും എന്‍റെ കോളേജില്‍ നിന്നാണ്. ഒരു പതിനേഴുകാരന്‍ പയ്യന്‍ കോളേജില്‍ വന്നാല്‍ എന്തു സംഭവിക്കും എന്നു ഞാന്‍ ഇവിടെ എഴുതാന്‍ പോകുകയാണ് ,എന്‍റെ തിരുമാനം ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക ,കാരണം ഞാന്‍ എന്റ്റെ സഹപാഠികളുടെ പേരു വെളിപ്പെടുത്തുവാന്‍ പോകുകയാണ്, ചിലരുടെ ഒഴികെ.
രണ്ടായിരത്തിയേഴ് ജൂലായ്‌ ആദ്യ ആഴ്ചയില്‍ തന്നെ ഞാന്‍ ഇവിടെ വന്നു, ബാംഗ്ലൂര്‍ എന്നാ മഹാനഗരത്തില്‍.അല്ലറ ചില്ലറ റാഗിങ്ങും തട്ടിപ്പും ഒക്കെയായി ഒരു വര്ഷം കടന്നു പോയി,അനഗനെ ഞാനും ഒരു സീനിയര്‍ ആയി അവരോധിക്കപ്പെട്ടു.പക്ഷെ റാഗ് ചെയ്യാന്‍ എനിക്ക് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു സത്യം മാത്രമാണ്,പകഷെ ഞാനും ഇടയ്ക്കിടെ ജൂനിയര്‍ പിള്ളേരെ പടിച്ചു ഞെട്ടിച്ചു കൊണ്ടിരിന്നു,അല്ലെങ്കില്‍ പിള്ളാര്‌ എന്നാ വിചാരിക്കും, ഞാനൊന്നിനും കൊള്ളാത്ത ഒരു ഉണ്നാക്കനാണെന്ന് ആണെന്നല്ലേ.
അത്രയും കാലം പെണ്‍ പിള്ളാരുമായി നല്ല സൌഹ്ര്ധതിലയിരുന്ന ഞാനും ( സത്യമായിട്ടും )
പ്രണയമെന്ന പടുകുഴിയിലേക്ക് വീണു. ഒരു വിധം കൊള്ളാവുന്ന ഒരു പ്രോഗ്രാമര്‍ എന്നു പേരുള്ള ഞാനും ഒരു കാമുകനായി മാറി ,ഒരു പക്ഷെ ഞങ്ങളുടെ ബാച്ചിലെ തന്നെ ഫസ്റ്റ് സക്സസ്ഫുള്‍ ആയ ഒരു പ്രണയമായിരുന്നു അത്, അതിനു ശേഷം എത്ര എണ്ണം ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായെന്നു ഞാന്‍ ഇനി വരുന്ന ബ്ലോഗില്‍ പറയാം. എന്‍റെ പ്രണയിനിയെ കുറിച്ച് കുറെ പറയാനുണ്ട്‌ പക്ഷെ ഇപ്പോള്‍ അതിനു ഒരു മൂടില്ല.പിന്നെ ഞാന്‍ മൂന്നാം വര്‍ഷക്കരനായി , കാമ്പസിലെ മുതിര്‍ന്ന സീനിയര്‍ ആയി ,ഇപ്പൊ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ എന്ന ജോലിയുമായി , സ്വന്തമായി ഒരു ബ്ലോഗും ആയി.ഇതിനിടയില്‍ പറയാത്ത കുറെ സംഭവങ്ങള്‍ ഉണ്ട്, അത് ഞാന്‍ സമയം പോലെ പറയാം.

ഞാനും മലയാളത്തില്‍ ബ്ലോഗണമെന്ന് വിചാരിക്കുന്നു

മലയാളത്തില്‍ എഴുതണം എന്നു കുറെ കാലമായി വിചാരിക്കുന്നു ,ഇപ്പഴാണ് സമയവും സാധനവും ഒത്തു കിട്ടിയത് ,അതുകൊണ്ടു കുറച്ചു മലയാളം എഴുതിയേക്കാം ....