Sunday, August 5, 2012

മതം , രാഷ്ട്രീയം , വിധി , ഭാഗ്യം പിന്നെ ഞാനും .

എന്റെ ചെറുപ്പ്പത്തില്‍ ഞാന്‍ ഒരു നല്ല ദൈവ വിശ്വാസിയായിരുന്നു, ആകണമല്ലോ കാരണം ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഏതൊരു മനുഷ്യനും ഒരു 20 വയസ് വരെയെങ്കിലും ദൈവത്തില്‍ വിശ്വസിച്ചു പോകും, അതാണ് അവന്റെ ലോകം. അതാണ്‌ അവന്റെ അവസാന ആശ്രയം.

ആ പ്രായം കഴിഞ്ഞാല്‍ പിന്നെ ചിന്തിക്കുന്ന രീതികളും , ജീവിക്കുന്ന അവസ്ഥകളും മാറുന്നു. ഒരാള്‍ യാധാര്ധ്യങ്ങള്‍ മനസിലാക്കുന്ന്നു. ദൈവം എന്നാ സങ്കല്പം സഹായതിനില്ലാത്ത അവസ്ഥ. അവിടെയാണ് ഓരോ നിരീശ്വരവാധിയും ജനിക്കുന്നത് . ഈ പറഞ്ഞു വരുന്നതിനര്‍ത്ഥം ഞാന്‍ ഒരു നിരീശ്വരവാധി ആണ് എന്നല്ല പക്ഷെ എന്താണെന്നു വിളിക്കനറിയാത്ത പേരില്ലാത്ത ഒരുതരം അവസ്ഥ. ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് പക്ഷെ എനിക്കറിയാം അത് കൊണ്ട് എനിക്കൊന്നും കിട്ടാനില്ല എന്ന് , പക്ഷെ ഞാന്‍ നിസ്സഹായനവുമ്പോള്‍ എനിക്ക് ഒരു സമാധാനം കിട്ടാന്‍ ഒരു പ്രതീക്ഷ വേണം, ഒരു ultimate power വേണം , എനിക്ക് ദൈവം അതാണ്‌. . ഒരു പ്രതീക്ഷ ,ഒരു താത്കാലിക ആശ്വാസം.

ഒരു കൌമാരക്കാരന്‍ മതങ്ങളെ വെറുക്കുന്നത് അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി മറ്റൊരു മത വിശ്വാസിയാകുംബ്ബൊഴാണു എന്നാണു എനിക്കു തോന്നുന്നത്. ഈ ലോകത്തില്‍ തനിക്കിഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു ദൈവമുണ്ടെങ്കില്‍ ദൈവം നമ്മളെ അനുഗ്രഹിക്കുന്നു എന്ന് പറയുന്നതിന്റെ അര്‍ഥം എന്താണ്, ഇതാണോ അനുഗ്രഹം ?

മതവും രാഷ്ട്രീയവും ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എത്ര മനോഹരമായേനെ എന്ന് ആലോചിക്കാത്ത ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തില്‍ ?

ഞാന്‍ എന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിനിടയില്‍ , ലാസ്റ്റ് റൌണ്ട് ആണ് HR റൌണ്ട് എന്ന് വിളിക്കും, ഇത് കൂടെ കഴിഞ്ഞാല്‍ എനിക്ക് ജോലി കിട്ടും, ആദ്യത്തെ ജോലി അത് നല്ലൊരു കമ്പനിയില്‍ തന്നെ, അപ്പോഴാണ് ഈ ചോദ്യം വരുന്നത് , നീ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന്?? ( Do you believe in faith ? ) .

ചോദ്യത്തിനും മറുപടിക്കുമിടയിലുള്ള ആ ചെറിയ സമയത്തിനുള്ളില്‍ ഞാന്‍ ചിന്തിച്ച കാര്യങ്ങള്‍ക്ക് കണക്കില്ല. ഞാന്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു, ഒരിക്കലുമില്ല , ഞാന്‍ വിധി ഭാഗ്യം എന്നിവയുടെ ഒരു ആരാധകനല്ല, കാരണം എന്റെ ജീവിതത്തില്‍ എന്ത് സംഭവിക്കണമെന്നു തിരുമാനിക്കുന്നത് ഞാന്‍ മാത്രമാണ് , എനിക്ക് ഒരു ജോലി കിട്ടിയാല്‍ നിങ്ങള്‍ പറയും അവന്റെ ഒരു ഭാഗ്യമെന്നു ? അതിനു വേണ്ടി ഒരു ജീവിതകാലം മുഴുവന്‍ ഒഴിഞ്ഞു വച്ച ഞാന്‍ ഒന്നുമല്ലേ ?, എന്റെ തീരുമാനങ്ങളും , എന്റെ കഷ്ടപ്പാടുകളും ഒരു വിലയും ഇല്ലാത്ത അവസ്ഥ. ഇനി ജോലി കിട്ടിയില്ല എന്ന് വരട്ടെ അപ്പോള്‍ നിങ്ങള്‍ പറയും അവന്റെ വിധി എന്ന് , ആണോ ?? ഞാന്‍ മുകളില്‍ പറഞ്ഞ അതെ തീരുമാനങ്ങള്‍ മാത്രമാണ് എനിക്ക് ജോലി നഷ്ടപ്പെടുത്തിയത്. അത് കൊണ്ട് ഞാന്‍ വിധിയിലും ഭാഗ്യത്തിലും വിശ്വസിക്കുന്നില്ല .

എന്റെ മതം , രാഷ്ട്രീയം , വിധി , ഭാഗ്യം എന്നിവയോടുള്ള കാഴ്ച്ചപാടുകളാണ് ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദേശിച്ചത് , അതിപ്പോ എവിടെപ്പോയെന്ന് എന്നോട് ചോദിക്കരുത് .

ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. അങ്ങനെ എഴുതിപ്പോയതാണ്.

പിന്നെ ഇന്റര്‍വ്യുവിന്റെ കാര്യം പറഞ്ഞില്ലേ , ഞാനിപ്പോഴും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്, സുഖമായി . :)

3 comments:

  1. nee yukthiparamayi chinthikanum thudangiyo?

    ReplyDelete
    Replies
    1. യുക്തിവാദി ആവാനോന്നും താത്പര്യമില്ല , പക്ഷെ യുക്തിപരമായി ചിന്ധിക്കാന്‍ തുടങ്ങി എന്നത് സത്യം.

      Delete
  2. Well said..
    നല്ല കാലം വരുമ്പോ ദൈവത്തിനെ മറക്കരുതെന്ന് വീട്ടുകാരടക്കം പലരും പറഞ്ഞു. വന്നത്‌ നല്ലകാലമാണോ എന്നറിയില്ല, എങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാതെ തെണ്ടിത്തിരിഞ്ഞ കാലത്ത്‌ തിരിഞ്ഞു നോക്കാതിരുന്ന മുന്നൂറ്റി മുക്കോടി ദൈവങ്ങൾക്ക്‌ നല്ലകാലത്തിന്റെ പങ്കു പതിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടെന്ന്‌് എനിക്ക്‌ തോന്നുന്നില്ല...

    ReplyDelete