എന്റെ പേര് എബിന് ജോണ്‍. വയസ് 22. ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ചെയ്യുന്നു.
ഞാന്‍ ഒരു പാര്ട്ടിക്കാരനല്ല , ഇത് വരെ വോട്ടു ചെയ്തിട്ടുമില്ല . വീട്ടുകാര്‍ കോണ്ഗ്രസ്സ്കാര് ആയതു കൊണ്ട് ഒരു 2 കൊല്ലം മുന്‍പേ വോട്ടു ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കുത്തിയേനെ. പക്ഷെ ഇപ്പൊ ചെയ്യില്ല, കാരണം നമ്മുടെ നാറിയ UPA തന്നെ. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് വോട്ടു ചെയ്യുമോ ? ഇല്ല. കാരണം തലപ്പത് ഇരിക്കുന്നവര്‍ വളരെ നല്ല ആള്ക്കാര് ആണെന്ന് മനസിലായി, അത്ര തന്നെ. പിന്നെ ആര്‍ക്കു ചെയ്യും എന്ന് ചോദിച്ചാല്‍ BJP എന്ന് പറയും, അവരും ഒന്ന് വരട്ടെ എന്താകുമാന്നു നോക്കാല്ലോ.
ഏതോ രണ്ടു കമ്മ്യൂണിസ്റ്റ് മലയാളം പടം കണ്ടിട്ടുണ്ട് എന്നതല്ലാതെ എനിക്ക് കമ്മ്യൂണിസവും ആയി യാതൊരു ബന്ധവുമില്ല, അത് കൊണ്ട് തന്നെയാണ് ഈ പുസ്തകം വായിക്കണമെന്ന് തോന്നിയതും ഓര്‍ഡര്‍ ചെയ്തതും , ഞാന്‍ ഒരു നിരൂപകനൊന്നും അല്ല , പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ അത് കൊണ്ട് എനിക്ക് എന്ത് മാറ്റം വന്നു എന്നുള്ളത് മറ്റുള്ളവരോട് പറയണം എന്ന് തോന്നി. അങ്ങനെയാണ് ഈ എഴുത്തിന്റെ പിറവി.
ബുക്ക് കയ്യില്‍ കിട്ടിയപ്പോള്‍ ഉച്ച കഴിഞ്ഞു. ഓഫീസില്‍ നല്ല തിരക്ക് ഇടയ്ക്ക്. ഒന്ന് തുറന്നു നോക്കി വല്ല്യ സാഹിത്യം ഒന്നും ഇല്ല എന്നുറപ്പ് വരുത്തി.176 പേജുകള്‍ ഒരു 5 ദിവസത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാം എന്നാ വിചാരത്തോടെ വായന തുടങ്ങി . ഞാന്‍ വായിക്കുന്ന കാണുന്ന എല്ലാര്ക്കും അത്ഭുതം , അതിലേറെ എല്ലാവരും ചോദിക്കുന്നു “ആര് യൂ എ കമ്മ്യൂണിസ്റ്റ്?“ അല്ല എന്ന് പറഞ്ഞു ബുക്ക് മടക്കി വച്ച് പണിയിലേക്ക് തിരിഞ്ഞു. പക്ഷെ ഒരു ഭയങ്കര മടി. പയ്യെ വീണ്ടും വായന തുടങ്ങി. വായിയ്ക്കും തോറും പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്ക് പോലെ.
ഒരു ചരിത്ര പുസ്തകം പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത് പച്ചയായ അനുഭവങ്ങള്‍ , അഭിപ്രായങ്ങള്‍ , യൌവനതിന്റെ തീക്ഷ്ണത. ഞാനിതു വരെയും കേട്ടിട്ടില്ലാത്ത, കേള്‍ക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പേരുകള്‍, സ്ഥലങ്ങള്‍ , കഥകള്‍. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആരാകണം, ആരാകരുത് എന്ന് എനിക്ക് ആരോ പറഞ്ഞു തരുന്ന പോലെ തോന്നി. ഇതിനിടയില്‍ ഞാന്‍ വീട്ടിലെത്തിയിരുന്നു , ഭക്ഷണം കഴിച്ചു വീണ്ടും വായനയിലേക്ക് .
എന്നെപ്പോലെയുള്ള ഒരു പുതു തലമുറക്കാരനു വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള , ജന്മിത്തതിന്റെയും , കുടിയാന്മാരെയും കുറിച്ചുള്ള കഥകള്‍. പുസ്തകം മൊത്തം വായിച്ചതില്‍ നിന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരേയൊരു കഥാപാത്രമേ ഉള്ളു. അത് രമേശനാണ് , കാരണം ഇന്ന് ഞാന്‍ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പല തരത്തില്‍ രമേശന്മാരാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെ വളര്‍ന്നു പന്തലിച്ചു എന്ന് അറിയില്ലാത്ത ഏതൊരാളും വായിക്കേണ്ട ഒരു പുസ്തകമായിട്ടാണ് എനിക്ക് "ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍" തോന്നിയത് .
മൊറാഴ ദിനം എന്തിനാണ് എന്ന അറിയാത്ത എത്രയോ കമ്മ്യുണിസ്റ്റുകാരെ എനിക്കറിയാം. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി ആകണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ , 2 രൂപയ്ക്ക് SFI കൂപ്പണ്‍ വില്ക്കാന് സ്കൂളില്‍ വന്നിരുന്ന കുട്ടി സഖാക്കന്മാരെ ഞാനോര്‍ത്തു പോയി.
കുറെ മനുഷ്യത്തമില്ലാത്ത ആള്ക്കാര് ഭരിക്കുന്ന ഒരു പാര്‍ടിക്ക് വേണ്ടി എന്തിനാണു ചിലരൊക്കെ സംസാരിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പക്ഷെ അതിന്റെയെല്ലാം ഉത്തരം എനിക്ക് ഈ ഒരു പുസ്തകത്തിലൂടെ മനസിലായി. കമ്മ്യുണിസത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറ്റാന്‍ ഈ ഒരു വായനയെക്കൊണ്ട് സാധിച്ചു എന്നുള്ളതാണു സത്യം. ഇതില്‍ കുറച്ചു ഭാഗങ്ങള്‍ എനിക്ക് ദഹിക്കാതെ പോയിട്ടുണ്ട്, പ്രത്യേകിച്ചും കഥയുടെ ഒരു മൂഡില്‍ നിന്ന് പെട്ടെന്ന് ഒരു സ്വപ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍. എന്തോ വായിച്ചു തീര്‍ക്കാതെ പോയത് പോലെ. പക്ഷെ അതൊന്നും എന്റെ വായനയ്ക്കൊരു തടസ്സമായില്ല. 4 ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാമെന്ന് കരുതിയ ഞാന്‍ 4 മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ത്തു കിടന്നപ്പോള്‍ സമയം വെളുപ്പിനെ 2 : 30 .
എന്നെ മനസ്സിനെ വല്ലാത്ത ആഴത്തില്‍ സ്പര്‍ശിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ interesting and unbelievable അതാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ ഞാന്‍ ആയിരുന്നു എങ്കില്‍, ഞാനും ഇത് പോലെ തന്നെ ആയിപ്പോകുമായിരുന്നോ എന്നൊരു സംശയം. സഖാവ് എന്ന പദത്തിനു പുറകിലുള്ള ആദരവ് എന്താണെന്നു എനിക്ക് ഇപ്പോള്‍ വ്യക്തം.
ഈ പുസ്തകം വായിച്ചിട്ട് ഞാനൊരു കമ്മ്യുണിസ്റ്റ് അനുഭാവിയകുമോ ? ഒരിക്കലുമില്ല . ഞാന്‍ ഇപ്പോഴും ഇങ്ങനെ തന്നെയായിരിയ്ക്കും. പിന്നെ എന്ത് മാറ്റമാണ് എനിക്കുണ്ടായതെന്നു ചോദിച്ചാല്‍ ബഹുമാനം , എല്ലാവരോടുമില്ല പക്ഷെ എനിക്കറിയാവുന്ന ചില സഖാക്കളോട്. അത്ര തന്നെ. ഞാന്‍ ഇത് വായിച്ചിട്ട് ഇടതു പക്ഷക്കാര്‍ക്ക് വോട്ടു ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല എന്ന് തന്നെ. കാരണം ഞാന്‍ ചെയ്യുന്ന വോട്ടിനു പ്രതീക്ഷിക്കുന്ന ഫലം ഒന്നും ഉണ്ടാവില്ല എന്ന് ഈ പുസ്തകം തന്നെ എന്നോട് പറയുന്നുണ്ട്, സഹകരണ ബാങ്കിലെ വോട്ടെടുപ്പ് തന്നെ വലിയ ഒരു ഉദാഹരണം.
ഞാന്‍ ജീവിക്കുന്നതിനു മുന്‍പും ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും , അതിനു ചോരയുടെ ചുവപ്പും മണവും ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നതിന് ബിജുവേട്ടനു നന്ദി.
പറയണം എന്ന് കരുതിയ എന്തൊക്കെയോ വിട്ടു പോയത് പോലെ തോന്നുന്നു , പറ്റിയെങ്കില്‍ , താത്പര്യമുണ്ടെങ്കില്‍ ഈ പുസ്തകം വാങ്ങണം , വായിക്കണം . എന്ത് കൊണ്ടാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വേരുകള്‍ ഇത്ര ആഴത്തില്‍ കേരളത്തില്‍ പതിഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നത് ഈ പുസ്തകമാണ് . അത് നിങ്ങള്‍ക്കും മനസിലാക്കി തരാന്‍ ഇതിനു കഴിയും എന്നെനിക്കു ഉറപ്പുണ്ട്.

To the author : ഈ പുസ്തകം വായിച്ചതിനു ശേഷമാണ് എന്നോട് കാണാന്‍ പറഞ്ഞിരുന്നത് എങ്കില്‍ ഒരു പക്ഷെ ഞാന്‍ അത്ര നേരത്തെ നിങ്ങളെ വിട്ടയക്കില്ലയിരുന്നു. കാരണം എന്തൊക്കെയോ ഇനിയും പറയാന്‍ ബാക്കി ഉള്ള പോലെ ഒരു തോന്നല്‍ . ഈ പുസ്തകം മുഴുവനാക്കാന്‍ തിടുക്കപ്പെട്ടത് പോലെയാണ് അവസാനം , പെട്ടെന്ന് എഴുത്ത് നിര്‍ത്തിയത് പോലെ , പറ്റുമെങ്കില്‍ ഒരു രണ്ടാം ഭാഗം എഴുതണം ഈ പുസ്തകത്തിന്റെ അവസാനം മുതല്‍ , ഈ പുസ്തകം എഴുതാന്‍ തിരുമാനം എടുത്ത നിമിഷം വരെയുള്ള ജീവിതം, അതും കൂടി അറിയണമെന്ന ആഗ്രഹം എനിക്കുണ്ട് , ചിലപ്പോള്‍ പലര്‍ക്കുമുണ്ടാകാം.
എന്റെ പുസ്തകം പ്രസിദ്ധപെടുത്തിയ ശേഷം ആദ്യം ലഭിച്ച നിരൂപണം എന്ന നിലയില്‍ ഞാന്‍ ഇതിനെ വളരെയേറെ വിലമതിയ്ക്കുന്നു.
ReplyDeleteനന്ദി എബിന്
..GOOD REVIEW..
ReplyDeleteAn experience directly portrayed from the heart.
ReplyDeleteGood review.
nandi oru kavumbayikkariyude
ReplyDeleteനന്നായിരിക്കുന്നു എബിൻ...ഇത് ഗ്രന്ഥകർത്താവിന്റെ വിജയം കൂടിയാണ്
ReplyDeleteWell said dude...narration is awesome..
ReplyDeleteസരളമായ ,സത്യസന്ധമായ നിരൂപണം. അതുകൊണ്ടുതന്നെ ശക്തവും.
ReplyDeleteഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തോന്നിയതിനു എബിന് ജോണ്‍ ,,സന്തോഷവും നന്നിയുമുണ്ട്..നന്ദി എന്തിനെന്നവും ചില പുസ്തകങ്ങളെ കുറിച്ചുള്ള ചില കുറിപ്പുകള്‍ വായിക്കുമ്പോ സങ്കടം തോന്നും...അത്രകണ്ട് വായനക്കാരന് ആ പുസ്തകത്തെ മനസ്സിലാക്കിയിരിക്കില്ല...എബിന്റെ കുറിപ്പ് മലയാളത്തിലെ എക്കാലത്തെയും നല്ല പുസ്തകത്തിന് കിട്ടിയ നല്ല കയ്യടിയാണ്.
ReplyDeleteഞാന്‍ എഴുതിയത് വായിക്കാന്‍ ഇത്രയും പേര് ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല, ഓരോ അഭിപ്രായങ്ങളും എനിക്ക് വളരെ വിലപ്പെട്ടതാണ് .
ReplyDeleteThanks a lot.
ഒരു പുസ്തകത്തിന്റെ സത്യസന്ധമായ വായന
ReplyDeleteസത്യസന്ധമായ വിലയിരുത്തല്‍ .. ഒരു കംമുനിസ്ടുകാരനല്ലാത്ത, പച്ചയായ നിക്ഷ്പക്ഷനെ പോലും സഖാവ് എന്നാ പദത്തിന്റെ വ്യാപ്തിയും മൂല്യവും മനസിലാക്കാന്‍ ഈ ഒരു ഒറ്റ പുസ്തകത്തിന് കഴിഞ്ഞു എങ്കില്‍, ബുജുഎട്ടാ.. പാര്‍ട്ടി യോടും സമൂഹത്തോടും ചരിത്രത്തോടും നിങ്ങള്‍ നീതി പുലര്‍ത്തിയിരിക്കുന്നു .. ആയിരം ആയിരം അഭിവാദ്യങ്ങള്‍ .. നിഷ്കളങ്കമായ ഈ വിലയിരുത്തലിനു ഒരായിരം നന്ദി എബിന് ..
ReplyDelete