Tuesday, March 23, 2010

ആദ്യത്തെ ഇന്റര്‍വ്യൂ.

പേരു കേട്ടപ്പോള്‍ തന്നെ മനസിലയിട്ടുണ്ടാവും ഞാന്‍ എന്നാ എഴുതാന്‍ പോകുവാണെന്ന് അല്ലെ? എന്നാലും ഞാന്‍ പറയണല്ലോ ,കാരണം എന്‍റെ ചങ്കിടിപ്പ് എനിക്കല്ലേ അറിയൂ ,നിങ്ങള്‍ക്കരിയില്ലല്ലോ .കര്‍ത്താവെ ആ കാലമാടന്‍ എന്നോട് ചോദിച്ച ഓരോ ചോദ്യങ്ങളെ,

എത്ര കഷ്ടപ്പെട്ടാ Aptitude റൗണ്ട് കടന്നതെന്ന് കര്‍ത്താവിനെ അറിയൂ അല്ലെങ്കിലും
Aptitude എനിക്ക് പുല്ലായിരുന്നു( ഇനി എന്തും പറയാല്ലോ??
ഞാന്‍ Aptitude ല് ചെറുപ്പത്തിലെ പുലിയായിരുന്നു എന്ന് എന്‍റെ പപ്പയുടെ ഇളയ മകന്‍ എബിന്‍ ജോണ് പണ്ടേ പറഞ്ഞിട്ടുള്ളത അല്ലെങ്കില്‍ അവനോടു ചോദിച്ചു നോക്ക്.)

എല്ലാം കഴിഞ്ഞു മുഖത്തോട് മുഖം നോക്കിയുള്ള ടെക്നിക്കല്‍ റൗണ്ട് ഞാനാണെങ്കില്‍ സകല പള്ളീലും നേര്ച്ച നേര്‍ന്നു അയാളുടെ മുഖം നോക്കി ഇരിക്കുന്നു, ആദ്യത്തെ ചോദ്യം എന്താണ് Ajax?.
.
.
കര്‍ത്താവെ ഇത് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ ,
എന്‍റെ തലച്ചോറില്‍ ഞാന്‍ ഗൂഗിളും യാഹൂവും ഒരുമിച്ചു വച്ച് സെര്‍ച്ച്‌ ചെയ്തു അങ്ങു വച്ച് കാച്ചി , ഇതൊരു ജാവ സ്ക്രിപ്ടും Xml പിന്നെ അല്ലറ ചില്ലറ പോടിക്കയ്യും ചേര്‍ത്ത ഒരു മഹാ സംഭവം ആണ്.

അതെ വരുന്നു അടുത്ത ചോദ്യം എന്നാ പിന്നെ ഒരു ഉദാഹരണം എഴുതി കാണിക്കാന്‍, പിന്നെ സകല അജാക്സ് ഭൂതങ്ങളെയും മനസ്സില്‍ ധ്യാനിച്ച് വച്ച് കീറി അതില്‍ പുള്ളിക്കാരന്‍ വീണു.
എന്നാലും അത് മാത്രം പോരല്ലോ അടുത്ത ചോദ്യം അയാള് ചോദിക്കുവ എന്നതാ ഡോട്ട് നെറ്റിലെ Grid view ?

സജിത്ത് സാറിന്റെ ക്ലാസ്സില്‍ jsp ഉം servelet ഉം hibernet ഉം struts ഉം ഒക്കെ പഠിച്ചു J2ee മാഷവാന്‍ വേണ്ടി ഇരുന്ന എന്നോടാണീ dot net ചോദിക്കുന്നത് ?

എന്നാലും നമ്മുടെ വിധി ഇതാണെന്ന് കരുതി dot net കണ്ടു പിടിച്ച microsoft നെയും bilgates നെയും തെറി വിളിച്ചു ഞാനങ്ങു പറഞ്ഞു ഇത് data കാണിക്കാന്‍ വേണ്ടി ഉള്ള ഒരു കുന്ത്രാണ്ടം ആണ്. :)

പിന്നെ ചോദിച്ച ചോദ്യതിനെല്ലാം നല്ല പുല്ലു പോലെ വെളുക്കനെ ചിരിച്ചു കൊടുത്തും ഇംഗ്ലീഷ് മാഡം പഠിപ്പിച്ച i am not clear with this subject എന്നാ ഗ്ലോബല്‍ അന്സ്വേരും പറഞ്ഞു തടി തപ്പി.എന്നാലും എന്നെ പുള്ളിക്കാരന് ബോധിച്ചു അയാളെന്നെ അടുത്ത മാരണമായ H R എന്നാ എന്ത് വൃത്തികേടും ചോദിക്കാവുന്ന റൌണ്ടിലേക്ക് പറഞ്ഞു വിട്ടു.

അവിടെ ചെന്നപ്പോ ദാ ഇരിക്കുന്നു ഒരു കിളവനും പിന്നൊരു ചുള്ളന്‍ ചെറുപ്പക്കാരനും ( ഈ കിളവന്‍ ഒരു ചെറുപ്പക്കാരനാണ് എന്നും അതാണ് നമ്മുടെ H R ഹെഡ് എന്നും പിന്നീട് സമയം പോലെ അവരു മനസിലാക്കി തന്നു ).
വന്ന പാടെ കിളവന്‍ എടുത്ത വായിലെ ചോദ്യം 1000 കിലോ ഇരുമ്പും 1000 കിലോ പഞ്ഞി ഉം തൂക്കി നോക്കിയാല്‍ വെയിറ്റ് അതിനാണ് കൂടുതല്‍ ?
.
.
ഡിം ഇതേ കിടക്കുന്നു എന്‍റെ മനസ്സില്‍ പല calculations ഉം നടന്നു 1000 കിലോ ഇരുമ്പിന് എന്താണെങ്കിലും നല്ല വെയിറ്റ് ആയിരിക്കും പഞ്ഞിക്ക് അത്ര വെയിറ്റ് വരില്ല......!!!!
.
.
അതോ ഇവന്‍ എനിക്കിട്ടു പണിയുന്നതാണോ ?

@##@$#%$%

അയ്യോ കര്‍ത്താവെ 1000 കിലോ.... ഇവന്‍ എന്നെ പറ്റിച്ചു രണ്ടിനും ഒരേ വെയിറ്റ് അല്ലെ ??
അല്ലെ ??

പിന്നെ സമയമില്ലാത്തത് കൊണ്ട് അധികം ആലോചിച്ചില്ല വച്ച് കാച്ചി രണ്ടിനും ഒരേ വെയിറ്റ് ആണ് സര്‍ എന്നിട്ട് അവന്മാരെ ഒന്ന് നോക്കി.
ചിരിക്കുന്നുണ്ടോ ?
ഏതായാലും അവന്മാര്‍ക്കും എന്നെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലാക്കാന്‍ നവംബര്‍ 18 വരെ കാത്തിരിക്കേണ്ടി വന്നു ( അന്നനെ റിസള്‍ട്ട്‌ വന്നത് ).

എന്തായാലും ഞാനും ഹാപ്പി എന്‍റെ H R ഉം ഹാപ്പി ,ഞാനിപ്പോള്‍ ഈ കമ്പനിയില്‍ ഒരു പാവം dotnet ഡിവലപ്പാര്‍ ആയി പണി എടുക്കുന്നു, ജീവിതം സുഖം. നിര്‍ത്തുന്നു.

( J2ee പഠിച്ചിട്ടു dotnet ഇല്‍ വര്‍ക്ക്‌ ചെയ്യുന്ന എന്‍റെ വികാരം നിങ്ങള് മനസിലാക്കണം ,എന്നാലും ഡെവലപ്പര്‍ എന്ന പേരുള്ളത് കൊണ്ട് ക്ഷമിക്കുന്നു, പക്ഷേ J2ee ചെയ്യുന്ന ഒരു സുഖം dotnet ചെയ്യുമ്പല്‍ ഇല്ല എന്നത് സത്യം കാരണം അത് ഭയങ്കര എളുപ്പമാ ചെയ്യാന്‍ അത്ര തന്നെ hmmmm)

2 comments: