Friday, March 19, 2010

കോളേജും ജീവിതവും

കലാലയം എന്നു പറയുന്നത് ഒരു വലിയ സംഭവം ആണ് ,കാരണം ഞാന്‍ പലതും പഠിച്ചതും ,പഠിപ്പിച്ചതും എന്‍റെ കോളേജില്‍ നിന്നാണ്. ഒരു പതിനേഴുകാരന്‍ പയ്യന്‍ കോളേജില്‍ വന്നാല്‍ എന്തു സംഭവിക്കും എന്നു ഞാന്‍ ഇവിടെ എഴുതാന്‍ പോകുകയാണ് ,എന്‍റെ തിരുമാനം ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക ,കാരണം ഞാന്‍ എന്റ്റെ സഹപാഠികളുടെ പേരു വെളിപ്പെടുത്തുവാന്‍ പോകുകയാണ്, ചിലരുടെ ഒഴികെ.
രണ്ടായിരത്തിയേഴ് ജൂലായ്‌ ആദ്യ ആഴ്ചയില്‍ തന്നെ ഞാന്‍ ഇവിടെ വന്നു, ബാംഗ്ലൂര്‍ എന്നാ മഹാനഗരത്തില്‍.അല്ലറ ചില്ലറ റാഗിങ്ങും തട്ടിപ്പും ഒക്കെയായി ഒരു വര്ഷം കടന്നു പോയി,അനഗനെ ഞാനും ഒരു സീനിയര്‍ ആയി അവരോധിക്കപ്പെട്ടു.പക്ഷെ റാഗ് ചെയ്യാന്‍ എനിക്ക് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു സത്യം മാത്രമാണ്,പകഷെ ഞാനും ഇടയ്ക്കിടെ ജൂനിയര്‍ പിള്ളേരെ പടിച്ചു ഞെട്ടിച്ചു കൊണ്ടിരിന്നു,അല്ലെങ്കില്‍ പിള്ളാര്‌ എന്നാ വിചാരിക്കും, ഞാനൊന്നിനും കൊള്ളാത്ത ഒരു ഉണ്നാക്കനാണെന്ന് ആണെന്നല്ലേ.
അത്രയും കാലം പെണ്‍ പിള്ളാരുമായി നല്ല സൌഹ്ര്ധതിലയിരുന്ന ഞാനും ( സത്യമായിട്ടും )
പ്രണയമെന്ന പടുകുഴിയിലേക്ക് വീണു. ഒരു വിധം കൊള്ളാവുന്ന ഒരു പ്രോഗ്രാമര്‍ എന്നു പേരുള്ള ഞാനും ഒരു കാമുകനായി മാറി ,ഒരു പക്ഷെ ഞങ്ങളുടെ ബാച്ചിലെ തന്നെ ഫസ്റ്റ് സക്സസ്ഫുള്‍ ആയ ഒരു പ്രണയമായിരുന്നു അത്, അതിനു ശേഷം എത്ര എണ്ണം ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായെന്നു ഞാന്‍ ഇനി വരുന്ന ബ്ലോഗില്‍ പറയാം. എന്‍റെ പ്രണയിനിയെ കുറിച്ച് കുറെ പറയാനുണ്ട്‌ പക്ഷെ ഇപ്പോള്‍ അതിനു ഒരു മൂടില്ല.പിന്നെ ഞാന്‍ മൂന്നാം വര്‍ഷക്കരനായി , കാമ്പസിലെ മുതിര്‍ന്ന സീനിയര്‍ ആയി ,ഇപ്പൊ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ എന്ന ജോലിയുമായി , സ്വന്തമായി ഒരു ബ്ലോഗും ആയി.ഇതിനിടയില്‍ പറയാത്ത കുറെ സംഭവങ്ങള്‍ ഉണ്ട്, അത് ഞാന്‍ സമയം പോലെ പറയാം.

No comments:

Post a Comment