Monday, May 24, 2010

ഒരു തിരിച്ചു പോക്ക്, എന്റെ കലാലയത്തിലേക്ക്..

ഈ തിരിച്ചു പോക്ക് പ്രതീക്ഷിച്ചതായിരിന്നു , എന്താണെന്നല്ലേ ഞാന്‍ പഠിത്തം കഴിഞ്ഞില്ലെങ്കിലും അതിനു മുന്‍പേ പണിയെടുക്കാന്‍ പോകേണ്ടി വന്നതിനാല്‍ കഴിഞ്ഞ ജനുവരി മാസത്തിനു ശേഷം കോളേജില്‍ യുണിഫോം ഇട്ടു പോയിട്ടില്ല,ഇനിയും ശേഷിക്കുന്ന 20 ദിവസത്തില്‍ ഒരിക്കല്‍ കൂടി മാത്രമാണ് എനിക്ക് എന്റെ കോളേജില്‍ യുന്ഫോമില്‍ പോകാന്‍ അനുവാദമുള്ളത് , ചുരുക്കി പറഞ്ഞാല്‍ അവസാന സെമ്സ്ടരില്‍ രണ്ടു പ്രാവശ്യമാണ് ഞാന്‍ കോളേജില്‍ പോകുന്നത് എന്ന്.


പ്രോജക്റ്റ് പ്രസന്ടഷന്‍ എന്ന പേരില്‍ രണ്ടു പ്രാവശ്യം മാത്രമാണ് ഈ സെമസ്ടരില്‍ യുണിഫോം ഇട്ടു കോളേജില്‍ പോകാന്‍ ഞങ്ങള്‍ക്ക് അവകാശമുള്ളത്.അതിനാല്‍ തന്നെ ഞാന്‍ വളരെ ആഗ്രഹിച്ച ഒരു തിരിച്ചു പോക്കായിരുന്നു ഇത്. ഒരു പക്ഷെ വളരെ കുറച്ചു പേര്‍ മാത്രമായിരിക്കാം തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നത് ,അത്രെയേറെ അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണീ കോളജ്.



മധുരമുള്ളതും കയ്പെറിയതും ആയ അനുഭവങ്ങള്‍ ഒരു പക്ഷെ എനിക്ക് കിട്ടിയ കയ്പിനെക്കള്‍ ചിലര്‍ എനിക്ക് മധുരം വിധിച്ച്ചതിനാല്‍ ആണ് ഞാന്‍ വീണ്ടും വീണ്ടും അവിടെയ്ക്ക് ആകര്ഷിക്കപെടുന്നത് എന്നത് സത്യം.

തെറ്റുകള്‍ കണ്ടു പിടിക്കുമെന്ന് ഉറപ്പായ്ട്ടു കൂടി ഞങ്ങള്‍ documentation സബ്മിറ്റ് ചെയ്യുംബെലെക്കും സമയം വൈകിയിരുന്നു.


എങ്കിലും ആ പഴയ കോളജ് കാലം ഓര്‍മ്മിക്കാന്‍ പറ്റിയ ഒരവസരം എന്ന് വേണം കരുതാന്‍ , രാവിലെ പെടച്ചു എഴുന്നേറ്റു എന്റെ ഭാവി നല്ല പാതിയോടു കുറച്ചു പഞ്ചാര അടിക്കാം എന്ന് കരുതിയതാ, പണ്ടാരം അടങ്ങാന്‍ കൃത്യ സമയത്ത് ലവള്‍ക്ക് ക്ലാസ് , നല്ലൊരു ദിവസം മരം ചുറ്റി പ്രേമിച്ചു നടക്കാം എന്ന് കരുതിയ എനിക്ക് ആദ്യ ചുവടു തന്നെ പിഴച്ചു.



എന്നാ ഒള്ള സമയത്ത് സ്വസ്ഥമായി വായില്‍ നോക്കാം എന്ന് വിചാരിച്ചപ്പോള്‍ എവിടെ നമ്മള് വന്നത് അറിഞ്ഞിട്ടനെന്നു തോന്നുന്നു ഒരു മരുന്നിനു പോലും ഒരെണ്ണം പോലും പുറത്തു ഇറങ്ങുന്നില്ല. തെണ്ടികള്‍, ജുനിയെര്സ് പിള്ളാര്‌ വന്നിട്ട് ഒരു കൊല്ലം ആകാന്‍ പോകുന്നു ഇനി ഞാന്‍ എങ്ങനെ അവന്മാരെ റാഗ് ചെയ്യും അല്ലെങ്കില്‍ കുറച്ചു സമയം റാഗ് ചെയ്തു രസിക്കമായിരുന്നു.




ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചു പോകാമെന്ന് ഞാന്‍ നല്ല പാതിക്കു വാക്ക് കൊടുത്തിരുന്നു കൃത്യ സമയത്ത് നമ്മുടെ ടീച്ചര്‍ക്ക് എന്നെ കാണണമെന്ന് പോലും, അങ്ങനെ ആ പ്ലാനും പൊളിഞ്ഞു ഇനി ഇപ്പം നമ്മുടെ നല്ല പാതിയുടെ കൃത്രിമ ദേഷ്യം കാണേണ്ടി വരും,അല്ലെങ്കിലും അത് കാണാന്‍ നല്ല രസമാണ് ,പിന്നെ ലവള്‍ക്ക് ഒരു അഞ്ചു മിനുട്ടില്‍ കൂടുതല്‍ എന്നോട് ദേഷ്യത്തില്‍ ഇരിക്കാന്‍ പറ്റില്ല അതാണ് ഈ പ്രണയത്തിന്റെ ഗുട്ടന്‍സ്.

അങ്ങനെ ലവലെയും സമാധിനിപ്പിച്ചു.

പിന്നെ പറയാനുള്ള ഒന്ന് എന്റെ കൂടത്തില്‍ പഠിച്ച ബ്ലോഗര്‍ രാകേഷിനെ കണ്ടു പണ്ട് ബ്ലോഗില്‍ കമന്ടിയത്നു കൂമ്പിനു രണ്ടു ഇടി കിട്ടി ഭാഗ്യത്തിന് ലവന്‍ ഒരു ശേഷിയില്ലതവനാകയാല്‍ ഏറ്റില്ല.


എന്നെ ഈ ഞാനാക്കിയ എന്റെ കലാലയത്തിലെ വിദ്യാര്‍ഥി ആയി ഇനി ഒരു ദിവസം കൂടി പോകാം അതിനു ശേഷം അതിനോടും വിട പറയേണ്ടിയിരിക്കുന്നു.ഇന്നലെ രാത്രിയില്‍ റൂമില്‍ കൂലം കലുഷിതമായ ചര്‍ച്ച ആയിരുന്നു,ഏതു ബ്രാന്‍ഡ്‌ ആണ് വാങ്ങാന്‍ പോകുന്നു എന്നതിനെക്കുറിച്ച്. ഒരു ബാച്ച് കൂടി പൊഴിഞ്ഞു വീഴുന്നു ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ,സങ്കടമല്ല അതിനായി എനിക്ക് വലിയ കടപ്പാടുകള്‍ ഒന്നും ഇല്ല എന്നാലും ഇനി ഒരിക്കലും ജീവിതത്തില്‍ കിട്ടില്ലാത്ത ഒരു വസ്തുവിനോടുള്ള ഭ്രമം. ഒരിക്കല്‍ കൂടി വിദ്യാര്‍ഥി ആകാന്‍
കഴിയില്ല എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന വിരഹം. അത് മാത്രം.





കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പാട് അനുഭവങ്ങള്‍ , എന്നെ C മുതല്‍ J2EE വരെ പഠിപ്പിച്ച , തല്ലു കൊള്ളാനും കൊടുക്കാനും പഠിപ്പിച്ച, ബാസ്കറ്റ് ബോളില്‍ തൊടാനും പിന്നെ കളിക്കാനും പഠിപ്പിച്ച , ലൈബ്രറി ഉറങ്ങാനും പ്രേമിക്കാനും മാത്രമുള്ളതാണെന്ന് മനസിലാക്കിച്ച , ഭക്ഷണം കഴിക്കാന്‍ രുചിയല്ല വിശപ്പാണ് വേണ്ടതെന്നു മനസിലാക്കി തന്ന ,എന്തിനേറെ എനിക്കെനെറെ നല്ല പാതിയെ കാണിച്ചു തന്ന എന്റെ NEC ( ഞങ്ങളുടെ കോളേജിന്റെ വിളിപ്പേര്) എനിക്ക് പോകാനുള്ള സമയം ആയിരിക്കുന്നു. എന്നെ യാത്രയക്കിയാലും...


കുറച്ചു സെന്റിയയോന്നു സംശയം സാരമില്ല എന്നെ ഞാനാക്കിയ കൊളെജല്ലേ കൊറച്ചു സെന്റി അയാളും കുഴപ്പം ഇല്ല അല്ലെ.

3 comments:

  1. “ഭക്ഷണം കഴിക്കാന്‍ രുചിയല്ല വിശപ്പാണ് വേണ്ടതെന്നു മനസിലാക്കി തന്ന” ഈ വരികള്‍ ഇഷ്ട്ടായി, സത്യമായ വരികള്‍ ഹോസ്റ്റല്‍ വീവിതത്തില്‍ ജീവിതത്തിന്‍ മുതല്‍കൂട്ടാവുന്ന അനുഭവം ആണിത്,
    പിന്നെ എനിക്കിനിയും കോളെജില്‍ പോവാം എന്റെ കൂടെ ഉളാവന്മാരൊക്കെ പാസൌട്ട് ആയി, പോയവര്‍ മണ്ടന്മാര്‍ ഞാന്‍ ഇപ്പോഴും അവിടുത്തെ സ്റ്റുഡെന്റ് തന്നെ..!!
    (സപ്ലി ഇല്ലാത്തവരെ മാത്രേ അവിടുന്ന് പറഞ്ഞു വിടൂന്നാ അവിടുത്തെ സെറ്റപ്പ്)

    ReplyDelete
  2. നിങ്ങള് ഭാഗ്യവാനാ സപ്പ്ളിക്കായി ആണെങ്കിലും കോളജില്‍ നിലക്കാല്ലോ.

    ReplyDelete
  3. എബിനെ, വരട്ടെ പുതിയ പോസ്റ്റുകള്‍ . നന്നായിരിയ്ക്കുന്നു.

    ReplyDelete