Wednesday, May 12, 2010

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

സത്യം പറയട്ടെ ഞാന്‍ എന്ത് ചെയ്തിട്ടാ എന്റെ അനുഭവങ്ങളും, വീഴ്ചകളും എല്ലാം കൂടി ഞാന്‍ ഒരു ബ്ലോഗ്‌ എഴുതി.അത് സത്യം എന്നാല്‍ അതെനിക്ക് ഇത്രമാത്രം ശത്രുക്കളെ നേടിതരുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

ആരോടും പറയണ്ട എന്ന് വച്ചതാ ഇനി പറഞ്ഞേക്കാം ഇന്നലെ ആരോ ഒരാള്‍ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടു നല്ല കാര്യം ,പക്ഷെ വായിച്ച എനിക്കല്ലേ അറിയൂ,ഭാഗ്യത്തിന് കമന്റ്‌ ഇട്ട പാടെ എനിക്ക് മെയിലും കിട്ടി ഞാന്‍ മാത്രം വായിച്ചു പിന്നെ അതങ്ങ് ഡിലീറ്റ് ചെയ്തു കളഞ്ഞു.

കാരണം അത് വേറാരും വായിക്കരുത് എന്ന് കരുതിയാണ് തെറി ഒന്നും വിളിച്ചില്ലെങ്കിലും നമുക്ക് വിഷമം തോന്നുന്ന പലതും അയാള്‍ എന്നെ വിളിച്ചു എന്നത് സത്യം.അതാരെങ്കിലും എന്നെ പരിചയമുള്ള എന്നാല്‍ എന്നോട് ആരെന്നു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആരെങ്കിലും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ ഒരു രസത്തിനു അയാളുടെ ip , isp data എന്നിവ ഞാന്‍ trace ചെയ്തു എന്നുള്ളത് സത്യം. പിന്നെ എന്തിനാ ഇങ്ങനെ കമന്റുകള്‍ ഇടുന്നത് പണ്ട് നമ്മുടെ രാകെഷിനോട് ചുമ്മാ ഒന്ന് വാദിച്ചു എന്നുള്ളത് ശരിയാണ് എന്നാല്‍ പിന്നീടാണ് മനസിലായത് എന്റെ ഭാഗത്താണ് തെറ്റ് എന്ന്,അത് കൊണ്ട് തന്നെ അവന്‍റെ വീട്ടില്‍ പോയപ്പോള്‍ ഒന്ന് കണ്ടു അതൊന്നു പറയണം എന്ന് ഉണ്ടായിരുന്നു.പക്ഷെ അവന്‍ അവിടെ ഇല്ലായിരുന്നു അത് കൊണ്ട് പരസ്യമായി ഞാന്‍ അവനോടു ക്ഷമ ചോദിക്കുന്നു.

പിന്നെ ഒരു അപേക്ഷ മാത്രമേ ഉള്ളൂ എന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം എന്റെ പോസ്ടിനോട് എന്ന പേരില്‍ എന്നെ കമന്റരുത്. please ....

ഇത് ഞാന്‍ ഇന്നലെ രാത്രി ഹോസ്റ്റലില്‍ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവരാണ് പറഞ്ഞത് നീ നിര്‍ത്തരുത് ഇനിയും എഴുതിക്കോ എന്ന്.ഒരു ഖട്ടത്തില്‍ ഈ പരുപാടി നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചതാണ്, പിന്നെ ഇപ്പോള്‍ തോന്നു നിര്‍ത്തണ്ട ആവശ്യം ഒന്നും ഇല്ല എന്ന്.

ഞാന്‍ എന്റെ അനുഭവങ്ങള്‍ ആണ് എഴുതുന്നത്‌ ഒരു പക്ഷെ നിങ്ങളും ഞാനും അതിലെ ഒരു കഥാപത്രമായെന്നു വരാം, എന്തായാലും ഇത് വരെയുള്ള പോസ്റ്റില്‍ ആരെയെങ്കിലും ഞാന്‍ വിഷമിപ്പിചെങ്കില്‍ മാപ്പ്.

ചില കാര്യങ്ങള്‍ ഞാനെഴുതുയത് വെറുതെ എന്റെ ഒരു സമാധാനത്തിനു വേണ്ടി മാത്രമായിരുന്നു. ആരെയും കളിയാക്കാന്‍ ആയിരുന്നില്ല.

ഇനിയുള്ള പോസ്റ്റുകളില്‍ ആരെയും ഉള്‍പ്പെടുതതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം.ഒരു പക്ഷെ ചിലര്‍ എങ്കിലും ഇത് പ്രതീക്ഷിക്കുനുണ്ടാവാം.

ഞാന്‍ തോല്‍വി സമ്മതിക്കുന്നു.

ഒരിക്കല്‍ കൂടി ജനാലക്കരികെലെ പെണ്‍കുട്ടിയോട് മാപ്പ്.

പിന്നെ ചില അക്ഷരതെറ്റുകള്‍ സത്യം പറയട്ടെ google transilator നേരെ വരുന്നുണ്ട് പക്ഷെ ഞാന്‍ കോപ്പി ചെയ്തു പോസ്റ്റില്‍ ഇടുമ്പോള്‍ മാറി പോകുന്നു, may be ഞനൊരു നിരക്ഷരന്‍ ആയതു കൊണ്ടാവാം.

6 comments:

  1. എഴുതാന്‍ തീരുമാനിച്ചെങ്കില്‍ അതില്‍ നിന്ന് പിന്നെ എന്തിന് പിന്തിരിയണം ..?

    ReplyDelete
  2. വ്യക്തമായി ഒന്നും മനസ്സിലായില്ലാ, അനോണി കമന്റ് ആണോ പ്രശ്നം..??

    ReplyDelete
  3. അനോണി കമന്റ്‌ എന്ന് വച്ചാല്‍ ഒരൊന്നര കമ്മന്റായിരുന്നു. അതാണ് പറ്റിയത്. ഏതായാലും നിങ്ങളുടെ സഹകരണത്തിന് വളരെ നന്ദി.അത് കൊണ്ട് തന്നെ എഴുത്ത് നിര്‍ത്താനുള്ള മോഹവും ഞാന്‍ ഉപേക്ഷിക്കുന്നു.

    ReplyDelete
  4. എഴുതുക... അപ്പോഴല്ലെ കമന്റും കിട്ടു.

    ReplyDelete
  5. എബിന്‍ എന്താ കൊച്ചുകുട്ടിയെപ്പോലെ? എല്ലാവരും അനുഭവങ്ങളില്‍ നിന്നാണ് എഴുതുന്നത്. ശൂന്യതയില്‍ നിന്നും ആര്‍ക്കും ഒന്നുമെഴുതാനാവില്ല. ഇപ്പോ ഈ എഴുതിയതു തന്നെ രസകരമായ ഒരു പൊസ്റ്റാക്കി ഇടാമായിരുന്നു. ഞാനെഴുതുന്നതിലെ ആള്‍ക്കാര്‍ എല്ലാം ജീവനോടെ ഉള്ളവര്‍ തന്നെ. ചിലപ്പോള്‍ പേരൊന്നു മാറ്റും അത്ര തന്നെ.
    അക്ഷരതെറ്റിനെക്കാളും വാക്യഘടന ശ്രദ്ധിയ്ക്കുക.
    TavulteSoft Key man (mozhi) ഉപയോഗിച്ച് നോട്ട്പാഡില്‍ ടൈപ്പ് ചെയ്യൂ.(Rachana.ttf ഫോണ്ട് ഉപയോഗിച്ചാല്‍ നല്ലത്.)
    http://bloghelpline.cyberjalakam.com/2008/05/blog-post_04.html ഈ സൈറ്റില്‍ പോയാല്‍ കൂടുതല്‍ അറിയാം.

    ReplyDelete